മുഖ്യമന്ത്രി-കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച ഇന്ന്

കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചേക്കും
മുഖ്യമന്ത്രി-കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച ഇന്ന്
Published on
Updated on

ഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച എന്നാണ് സൂചന. വയനാട് ദുരിതാശ്വാസം സംബന്ധിച്ച കേന്ദ്ര സഹായം കൂടി കാഴ്ച്ചയിൽ ചർച്ചയാവുമെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചേക്കും.

കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനകാര്യ മന്ത്രി നിർമല സീതരാമൻ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് പ്രത്യേക പരിഗണന നൽകണമെന്ന അഭ്യർഥനയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ധനമന്ത്രിക്കും മുന്നിൽ നടത്തിയത്.

മുഖ്യമന്ത്രി-കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച ഇന്ന്
അവതാളത്തിലായി കോംട്രസ്റ്റ് നെയ്ത്തുശാല; സ്ഥാപനം ഏറ്റെടുക്കാനുള്ള ബിൽ പാസാക്കിയിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും നടപടിയില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ മുൻ സർക്കാരിൻ്റെ പ്രധാന ആവശ്യമായ കിഫ്ബി വഴിയുള്ള ധന സമാഹരണം, പെൻഷൻ ഫണ്ട്, ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ ചിലവഴിച്ച തുക എന്നവ സംസ്ഥാനത്തിന്റെ പൊതു കട പരിധിയിൽ കൊണ്ടുവരരുത് എന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്.

അതേസമയം, കഴിഞ്ഞദിവസം കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടികാഴ്ച്ചയിലെ തീരുമാനം അനുസരിച്ച് ജൂൺ 15ന് ശേഷം ഡൽഹിയിൽ ഉദ്യോഗസ്ഥതല ചർച്ച നടക്കും. കേരളത്തിലെ നാണയ പെരുപ്പത്തിലെ തോത് കുറക്കാനുള്ള നിർദേങ്ങളിലാണ് ചർച്ച.

News Malayalam 24x7
newsmalayalam.com