സ്‌കൂളുകളിലെ പരിശീലന പരിപാടികൾ ഈ സമയത്ത് അവസാനിപ്പിക്കണം; നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ

പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിന് അനുവാദം നൽകണമെന്നും ഉത്തരവ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് മാർഗനിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. ഏപ്രിൽ, മെയ് മാസങ്ങളിൽ സ്കൂളുകളിൽ നടത്തുന്ന പരിശീലനങ്ങളെ സംബന്ധിച്ചാണ് ഉത്തരവ് ഇറക്കിയത്. സ്കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
കായംകുളത്തെ യുവതിയുടെ മരണം പാമ്പുകടിയേറ്റ് തന്നെ; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പരിശീലനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുന്നതിന് അനുവാദം നൽകണം. സ്കൂൾ യൂണിഫോം ധരിക്കുന്നതിൽ താൽക്കാലിക ഇളവ് നൽകണം. നിലവിലെ ചൂട് കുറയുന്നതുവരെ സ്കൂൾ യൂണിഫോം നിർബന്ധമാക്കരുതെന്നും ബന്ധപ്പെട്ട അധികൃതർക്ക് കമ്മീഷൻ നിർദേശം നൽകി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com