ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ച സംഭവം: കേസെടുത്ത് ബാലവകാശ കമ്മീഷൻ

സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റ് റിപ്പോർട്ട് നൽകണമെന്ന് ബാലവകാശ കമ്മീഷൻ നിർദേശിച്ചു
ഇടുക്കി വാഴത്തോപ്പ് സ്കൂളിലാണ് സംഭവം
ഇടുക്കി വാഴത്തോപ്പ് സ്കൂളിലാണ് സംഭവംSource: News Malayalam 24x7
Published on
Updated on

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ച സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിനി ഹെയ്സൽ ബെൻ ആണ് നവംബർ 19നുണ്ടായ അപകടത്തിൽ മരിച്ചത്.

സ്കൂൾ പരിസരത്ത് വെച്ച് ബസ് പിന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുറ്റത്തുവച്ചായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് എത്തിയ വിദ്യാർഥി ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പിന്നോട്ടെടുത്ത ബസ് കുട്ടിയുടെ ദേഹത്ത് കൂടെ കയറിയിറങ്ങുകയായിരുന്നു.

ഇടുക്കി വാഴത്തോപ്പ് സ്കൂളിലാണ് സംഭവം
ആളുകളെ ഭീഷണിപ്പെടുത്തി ഇറാനിൽ എത്തിച്ചു; പണം ക്രിപ്റ്റോ കറൻസിയാക്കി മാറ്റി; അവയവക്കടത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ

ഉടന്‍ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ മറ്റൊരു കുട്ടിയുടെ കാലിന് പരിക്കേറ്റു. ഈ കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com