കൊല്ലം: 16 വയസ്സുകാരിയെ മത പ്രഭാഷകൻ പീഡിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. വ്ളോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറിനെതിരെയാണ് കേസെടുത്തത്.
ബന്ധുവിൻ്റെ രോഗം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയായിരുന്നു അതിക്രമം നടത്തിയത്. പിതാവിൻ്റെ അമ്മയ്‌ക്കൊപ്പമാണ് 16കാരി എത്തിയത്. ഇയാളുടെ ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിൽ വച്ചായിരുന്നു ആദ്യം ഉപദ്രവിച്ചത്. പിന്നീട് വിവിധ സ്ഥലങ്ങളിൽ വച്ച് പെൺകുട്ടിയെ പിന്നീട് പീഡനത്തിന് ഇരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
കേസിൽ പ്രതിയായതിന് പിന്നാലെ മുഹമ്മദ് നിയാസ് ജൗഹരിയുടെ ഓച്ചിറയിലെ മതപഠനശാല അടപ്പിച്ചിരുന്നു. എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 40 വിദ്യാര്‍ഥികള്‍ താമസിച്ച് പഠിച്ചിരുന്ന കേന്ദ്രമാണ് പൊലീസും ഐസിഡിഎസ് ഉദ്യോഗസ്ഥരും പഞ്ചായത്തും ചേര്‍ന്ന് അടപ്പിച്ചത്.