മുടി വളർത്താനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്; അതിന്റെ പേരില്‍ അധ്യാപകര്‍ ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ല: ബാലാവകാശ കമ്മീഷൻ

വിദ്യാർഥികളുടെ ബാഹ്യരൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂൾ അധികൃതർ മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ
മുടി വളർത്താനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്; അതിന്റെ പേരില്‍ അധ്യാപകര്‍ ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ല: ബാലാവകാശ കമ്മീഷൻ
Published on
Updated on

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല അവർക്കുണ്ട്. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി, നിർബന്ധമായും മുടി കെട്ടി വയ്ക്കുകയോ ഹെയർ ബാന്‍ഡ് ഉപയോഗിച്ച് ഒതുക്കി വയ്ക്കുകയോ ചെയ്യേണ്ടതാണ്. മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുളള കെമിക്കൽ വസ്തുക്കൾ, കളറുകൾ എന്നിവ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ ഉത്തരവില്‍ പറയുന്നു.

ലിംഗ നിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾക്ക് അവരുടെ താല്‍പ്പര്യത്തിനനുസൃതമായി മുടി പരിപാലിക്കുന്നതിനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കുന്നതിനും പൂർണമായ അവകാശം ഉണ്ടായിരിക്കും. മുടിയുടെ നീളത്തിന്റെയോ, അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതർ, ആൺകുട്ടികളെയും ട്രാൻസ്ജെൻഡർ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കുവാനോ, ക്ലാസ്സിൽ നിന്ന് മാറ്റി നിർത്തുവാനോ, വിവേചനപരമായി പെരുമാറുന്നതിനോ മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതിനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഈ വിഷയവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി കാണുന്നില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ അടിയന്തരമായി തയ്യാറാക്കണം. ആ സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തി, അവരെക്കൂടി കേട്ട ശേഷം മുടി വളർത്തുന്നതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ വിദ്യാലയങ്ങൾക്ക് നൽകേണ്ടതാണെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

മുടി വളർത്താനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്; അതിന്റെ പേരില്‍ അധ്യാപകര്‍ ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ല: ബാലാവകാശ കമ്മീഷൻ
യുപിഐ ഇടപാടുകള്‍ക്ക് ഫീസ്: കേന്ദ്ര സർക്കാരിന്റെ പോക്കറ്റടി; കോർപ്പറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ ജനങ്ങളെ പിഴിയുന്നു: പിണറായി വിജയന്‍

വിദ്യാർഥികളുടെ ബാഹ്യ രൂപത്തേക്കാൾ പഠന പുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂൾ അധികൃതർ മുൻഗണന നൽകേണ്ടതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കമ്മീഷന്റെ ശുപാർശയിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കേണ്ടതാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആൺകുട്ടികളോടും ലിംഗനിർണയം നടത്താത്ത കുട്ടികളോടും വിവേചനപരമായി പെരുമാറുന്നുവെന്നും, തലമുടി നീട്ടി വളർത്തുന്ന ആൺ കുട്ടികളെ കുറ്റവാളികളായി സ്കൂൾ അധികൃതർ നേരിടുന്നുവെന്നും കാണിച്ചാണ് രാമനാട്ടുകര സ്വദേശി ഇന്ദു മേനോന്‍ ഹര്‍ജി നൽകിയത്. പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടി വരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും കുട്ടി തയ്യാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ എന്തു തീരുമാനം കൈക്കൊള്ളണമെന്ന മാർഗ നിർദേശങ്ങൾ ആവശ്യമാണെന്നും സൂചിപ്പിച്ചാണ് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഹർജി സമർപ്പിച്ചിരുന്നു. രണ്ട് ഹര്‍ജികളും പരിഗണിച്ച ശേഷമാണ് കമ്മീഷന്റെ ഉത്തരവ്.

Related Stories

News Malayalam 24x7
newsmalayalam.com