വയനാട്: ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിർമിക്കുന്ന വീടുകൾക്കായുള്ള സ്ഥലത്തിന്റെ അഡ്വാൻസ് കൈമാറിയതായി ടി. സിദ്ദിഖ് എംഎൽഎ. ഈ മാസം സ്ഥലത്തിൻ്റെ റജിസ്ട്രേഷൻ നടക്കും. സ്ഥലം എവിടെ എന്ന് റജിസ്ട്രേഷന് ശേഷം അറിയിക്കും. ഈ മാസം തന്നെ വീടുകളുടെ നിർമാണം തുടങ്ങുമെന്നും ടി. സിദ്ദിഖ് പറഞ്ഞു.
ഡിസംബർ 28ന് കോൺഗ്രസ് ജന്മദിനത്തിൽ വീടുകളുടെ നിർമാണം തുടങ്ങാനാണ് പാർട്ടി ആഗ്രഹം. ഗുണഭോഗതാക്കളുടെ ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങിയെന്നും ടി. സിദ്ദിഖ് പ്രതികരിച്ചു.