വയനാട്: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ ദുരിതത്തിൽ. സർക്കാർ നൽകി വന്നിരുന്ന 9000 രൂപ സഹായധനം അവസാനിപ്പിച്ചു. ജീവിതോപാധി നഷ്ടപ്പെട്ടവർക്ക് ആണ് മാസം 9000 രൂപ സഹായധനം നൽകിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമർശനം ഉയർന്നതിനെ തുടർന്ന് ഡിസംബർ വരെ നീട്ടിയിരുന്നു.
സഹായധനം സർക്കാർ നിർത്തലാക്കിയതോടെ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ദുരിത ബാധിതർ. ദുരന്ത ബാധിതരിൽ പലർക്കും കൃത്യമായ വരുമാനം ഇല്ലാത്തതിനാൽ ധനസഹായം നീട്ടണമെന്ന ആവശ്യമാണ് ഉയരുന്നത്. ആയിരത്തോളം ദുരന്തബാധിതർക്കാണ് 9000 രൂപ കൈത്താങ്ങായിരുന്നത്. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സർക്കാർ ദുരന്തബാധിതർക്ക് സഹായധനം പ്രഖ്യാപിച്ചത്.