തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകൾക്കുള്ള ക്രിസ്മസ് പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെ ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടത്തുക. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 17 മുതല്‍ 23 വരെ പരീക്ഷ നടത്തും. ഡിസംബര്‍ 24 മുതൽ ജനുവരി 4 വരെയാണ് ക്രിസ്മസ് അവധി.
കഴിഞ്ഞ ദിവസം പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബർ 15 മുതൽ 23 വരെയാണ് ആദ്യഘട്ടം. ക്രിസ്മസ് അവധിക്ക് ശേഷമാണ് അവസാന പരീക്ഷ നടത്തുക.
ഡിസംബർ 24 മുതൽ ജനുവരി നാലുവരെയാണ് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്രിസ്മസ് അവധി. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവൻ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.