"സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചിട്ടില്ല"; ജെആർപി നേതൃത്വത്തിൻ്റെ പ്രസ്താവനകളെ തള്ളി സി.കെ. ജാനു

യുഡിഎഫിൽ സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും സി.കെ. ജാനു അറിയിച്ചു.
c k janu
സി. കെ. ജാനു Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന ജെആർപി (ജനാധിപത്യ രാഷ്ട്രീയ പാർട്ടി) ജില്ലാ നേതൃത്വത്തിൻ്റെ പ്രസ്താവനകളെ തള്ളി സി.കെ. ജാനു. നിലവിൽ സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അങ്ങനൊരു തീരുമാനം സംസ്ഥാന നേതൃത്വം എടുത്തിട്ടില്ലെന്നും സി.കെ. ജാനു വ്യക്തമാക്കി. നിലവിൽ യുഡിഎഫിൽ തന്നെ ഉറച്ചു നിൽക്കും. സീറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും സി.കെ. ജാനു അറിയിച്ചു.

c k janu
"പി.വി. അൻവറിന് സീറ്റ് കൊടുത്തു, ജെആർപിയെ അവഗണിച്ചു"; യുഡിഎഫിൻ്റെ നടപടിയിൽ രാഹുൽഗാന്ധിക്ക് കത്തയച്ച് സി.കെ. ജാനു

നിയമസഭാ തെരഞ്ഞെടുപ്പിൽ ജെആർപി മാനന്തവാടി, ബാലുശേരി സീറ്റുകളാണ് ആവശ്യപ്പെട്ടത്. ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവശ്യപ്പെട്ട രണ്ട് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ സ്വതന്ത്രരായി മത്സരിക്കുമെന്നായിരുന്നു ജെആർപി ജില്ലാ നേതൃത്വം അറിയിച്ചത്. മാന്തവാടിയിൽ നിന്ന് സി.കെ. ജാനു ജനവിധി തേടുമെന്നും നേതൃത്വം അറിയിച്ചിരുന്നു. സി.കെ. ജാനുവിൻ്റെ അറിവോട് കൂടിയാണ് തീരുമാനം എടുത്തതെന്നും ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ഈ വാദത്തെ നിഷേധിച്ച് കൊണ്ടായിരുന്നു സി.കെ. ജാനുവിൻ്റെ പ്രതികരണം.

News Malayalam 24x7
newsmalayalam.com