പത്തനംതിട്ട: കെപിസിസി പുനഃസംഘടനയെച്ചൊല്ലിയുള്ള ഉൾപ്പോര് തുടരുന്നതിന് പിന്നാലെ കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ ജാഥയിലും കല്ലുകടി. പത്തനംതിട്ടയിൽ ഇന്ന് വൈകീട്ട് നടക്കേണ്ട പദയാത്രയുടെ ദൂരം വെട്ടിക്കുറച്ചു. കുളനട മുതൽ പന്തളം വരെ ആയിരിക്കും നേതാക്കൾ നടക്കുക. ആലപ്പുഴ ജില്ലയിലെ കാരക്കാട് മുതൽ പന്തളം വരെയായിരുന്നു പദയാത്ര നേരത്തെ നിശ്ചയിച്ചിരുന്നത്.