വിളിച്ചത് വി.വി.രാജേഷ്, മുഖ്യമന്ത്രി വിളിച്ച് അഭിനന്ദിച്ചെന്ന വാർത്ത വസ്തുതാ വിരുദ്ധം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

മേയറാകാൻ പോകുകയാണെന്നും നേരിട്ട് കാണാമെന്നുമാണ് രാജേഷ് ഫോൺ വിളിച്ച് പറഞ്ഞത്
പിണറായി വിജയൻ, വി.വി. രാജേഷ്
പിണറായി വിജയൻ, വി.വി. രാജേഷ്
Published on: 
Updated on: 

തിരുവനന്തപുരം: കോർപ്പറേഷൻ നിയുക്ത മേയർ വി.വി.രാജേഷിനെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന വാർത്ത തെറ്റെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്ന് രാവിലെ മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റൻ്റിനെ വിളിച്ചത് വി.വി. രാജേഷാണെന്നും തെറ്റായ വാർത്തകളാണ് പ്രചരിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ഇന്ന് രാവിലെ നിയുക്ത മേയർ വി.വി. രാജേഷ് മുഖ്യമന്ത്രിയെ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. പേഴ്സണൽ അസിസ്റ്റന്റിനെയാണ് രാജേഷ് വിളിച്ചത്. മുഖ്യമന്ത്രി അടുത്ത ഇല്ലാത്തതിനാൽ പിന്നീട് കണക്ട് ചെയ്യുകയായിരുന്നു. മേയറാകാൻ പോകുകയാണെന്നും നേരിട്ട് കാണാമെന്നും രാജേഷ് പറഞ്ഞു. അങ്ങനെ ആകട്ടെ, അഭിനന്ദനങ്ങൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പിണറായി വിജയൻ, വി.വി. രാജേഷ്
ഇതാണ് സത്യം! മുഖ്യമന്ത്രി പോറ്റിയോട് സംസാരിച്ചിട്ടില്ല; പ്രചരിക്കുന്നത് മുഖ്യമന്ത്രി പോറ്റിയെ മറികടന്ന് പോകുമ്പോൾ എടുത്ത ചിത്രം | വീഡിയോ

എന്നാൽ, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാർത്ത വി. വി. രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകൾ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

പിണറായി വിജയൻ, വി.വി. രാജേഷ്
നഗരസഭകളിൽ നേതൃമാറ്റം; കോർപ്പറേഷനുകളിൽ പുതിയ മേയർമാർ

Related Stories

തിരുവനന്തപുരത്തെ മൃഗശാല മാറ്റും; പകരം അവിടെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിര്‍മിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
വി.ഡി. സതീശന്‍
പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
News Malayalam 24x7
newsmalayalam.com