സിപിഐഎം സൈബർ പോരാളികൾ പോലും ആക്ഷേപിച്ചു; മമ്മൂട്ടിക്കുണ്ടായ പ്രയാസത്തിൽ പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

സിപിഐഎമ്മുകാർക്ക് പോലും മമ്മൂട്ടിയെ തിരിച്ചറിയാതായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു
CM Pinarayi Vijayan- Mammooty- K Rafeek
Source; Social Media
Published on: 
Updated on: 

തിരുവനന്തപുരം; വയനാട് ടൗൺഷിപ്പ് സന്ദർശവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെ അപമാനിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഐഎമ്മുകാർക്ക് പോലും മമ്മൂട്ടിയെ തിരിച്ചറിയാതായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

CM Pinarayi Vijayan- Mammooty- K Rafeek
"ഒറ്റയടിക്ക് മൂന്ന് പാട് കിട്ടിയ ആളാണ്"; ഗണേശിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത് ആർ ബാലകൃഷ്ണ പിള്ളയ്ക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൈബർ പോരാളികൾ പോലും ആക്ഷേപിച്ചു.കേരളത്തിൻറെ നന്മയ്ക് വേണ്ടി നിലകൊള്ളുന്നവരിൽ ഒരാളാണ് മമ്മൂട്ടി. നന്മയെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെയോ പാർട്ടിയോ അറിയിച്ചുകൊണ്ടുള്ള സന്ദർശനം ആയിരുന്നില്ല മമ്മൂട്ടിയുടെ. അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ആരും ശ്രദ്ധിച്ചില്ല. എന്തും വിവാദമാക്കാൻ ശ്രമിച്ചവരാണ് ഈ സന്ദർശനത്തെയും വിവാദമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan- Mammooty- K Rafeek
ഫോട്ടോകൾ ഉൾപ്പെടെ ഗണേഷിനെതിരെ എല്ലാ തെളിവുകളും കയ്യിലുണ്ട്, കേസുമായി ഇനി മുന്നോട്ടു പോകുന്നില്ലെന്ന് ബിന്ദു മേനോൻ

ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖിനെ അപമാനിക്കുന്നത തരത്തിൽ മമ്മൂട്ടി സംസാരിച്ചിരുന്നു. ഈ വിഷയം വിവാദമായതോടെ നിരവധിപ്പേരാണ് നടന്റെ പെരുമാറ്റത്തെ വിമർശിച്ച് പ്രതികരിച്ചത്. പൊതുപ്രവർത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ നിരവധിപ്പേരാണ് പ്രതികരിച്ചത്.

Related Stories

പിണറായി വിജയന്‍
വി.ഡി. സതീശന്‍, പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
Binoy Vishwam criticizes Pinarayi Vijayan
News Malayalam 24x7
newsmalayalam.com