കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയ കലാകാരന്‍, കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാളെ കളമശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നടക്കും
കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയ കലാകാരന്‍, കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
Published on

ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മിമിക്രിയിലൂടെ ചലച്ചിത്ര മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം ടെലിവിഷന്‍ പരമ്പരകളിലൂടെ കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 9.10 ഓടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലാണ് കലാഭവന്‍ നവാസിനെ (51) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ നാളെ കളമശേരി മെഡിക്കല്‍ കോളേജില്‍ വെച്ച് നടക്കും.

കുടുംബ സദസുകളുടെ പ്രീതി പിടിച്ചുപറ്റിയ കലാകാരന്‍, കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
കലാഭവൻ നവാസ് അന്തരിച്ചു; ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ചോറ്റാനിക്കര സര്‍ക്കാര്‍ ഹൈസ്‌കൂള്‍ മൈതാനത്തിന് എതിര്‍വശത്തുള്ള വൃന്ദാവനം ഹോട്ടലില്‍ നവാസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ജൂലായ് 25 മുതല്‍ നവാസ് ഇവിടെ താമസിച്ചു വരികയാണെന്നാണ് ചോറ്റാനിക്കര പൊലീസ് പറയുന്നത്.

നാടകം, ടെലിവിഷന്‍, സിനിമ രം?ഗങ്ങളില്‍ സജീവമായിരുന്നു. ഗായകനായും ശ്രദ്ധിക്കപ്പെട്ടിരുന്നു. 1995ലെ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഹിറ്റ്ലര്‍ ബ്രദേഴ്സ് (1997), ജൂനിയര്‍ മാന്‍ഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാന്‍ (1998), ചന്ദമാമ (1999), തില്ലാന തില്ലാന (2003) എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു.

നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറാണ് പിതാവ്. നടി രഹനയാണ് ഭാര്യ. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കര്‍ സഹോദരനാണ്. കലാഭവനിലൂടെയാണ് മിമിക്രിയില്‍ മുന്‍നിരയിലേക്ക് എത്തുന്നത്. പിന്നീട് സഹോദരന്‍ നിയാസ് ബക്കറിനൊപ്പം കൊച്ചിന്‍ ആര്‍ട്സിന്റെ ബാനറില്‍ മിമിക്രി ഷോകള്‍ അവതരിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com