"ബന്ധമൊക്കെ നല്ല ബന്ധം തന്നെ, പക്ഷേ കാര്യം വരുമ്പോൾ കേരളത്തിന് ഗോപിയാണ്": കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല; എൽഡിഎഫിന് 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് മുഖ്യമന്ത്രി
CM Pinarayi Vijayan
Published on
Updated on

തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനാപരമായ സമീപനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി. കേന്ദ്ര സർക്കാരുമായി ആഗ്രഹിച്ചത് നല്ല ബന്ധമാണ്. പക്ഷേ വളരെ മോശമായ തിക്താനുഭവമാണ് കേരളത്തിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. പ്രളയം തൊട്ട് കേരളത്തിന്റെ ആവശ്യങ്ങളോടൊക്കെ കേന്ദ്രം കടുത്ത അവഗണനയാണ് കാണിച്ചത്."ബന്ധമൊക്കെ നല്ല ബന്ധം തന്നെ പക്ഷേ കാര്യം വരുമ്പോൾ കേരളത്തിന് ഗോപിയാണ്" മുഖ്യമന്ത്രി പറഞ്ഞു.

CM Pinarayi Vijayan
"വർഗ വഞ്ചനയ്ക്ക് മാപ്പില്ല"; ജി. സുധാകരനെതിരെ ജന്മനാട്ടിൽ പ്രതിഷേധ പ്രകടനവുമായി സിപിഐഎം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നും മുഖ്യമന്ത്രി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2016-നേക്കാൾ ഭൂരിപക്ഷം 2021ൽ കൂടി 2026ൽ വീണ്ടും കൂടും. യോജിപ്പുള്ളവർ വന്നാലേ കാര്യങ്ങൾ നടക്കൂ എന്ന് ജനങ്ങൾക്കറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com