

പിഎം ശ്രീ വിവാദത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോണ്‍ ബ്രിട്ടാസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്റ് അംഗമാണ്. ഒരു പാര്‍ലമെന്റ് അംഗം ചെയ്യേണ്ടതെന്താണോ ആ ഉത്തരവാദിത്തമാണ് അദ്ദേഹം നിര്‍വഹിക്കുന്നതെന്നും ഇടതുപക്ഷ നിലപാടുള്ള എംപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരും നാടിന്റെ നേട്ടങ്ങള്‍ക്കായി ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കണമെന്നും ഇപ്പോഴത്തെ എംപിമാരും അങ്ങനെ പ്രവര്‍ത്തിക്കുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അംബാസിഡര്‍മാരാണ് എംപിമാര്‍. ജോണ്‍ ബ്രിട്ടാസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമോ എന്ന ചോദ്യത്തിനും മുഖ്യമന്ത്രി പ്രതികരിച്ചു. തുടര്‍ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. തുടര്‍ ഭരണം ജനങ്ങളാണ് തീരുമാനിക്കുന്നത്. തന്റെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിന് ഹൈക്കാടതി മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി കൊണ്ടു വന്നത് പശ്ചാത്തല സൗകര്യ വികസനത്തിനാണ്. ബദല്‍ സാമ്പത്തിക സ്രോതസായി കണ്ടിരുന്നു. ആര്‍ബിഐ മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിച്ച് കിഫ്ബി പ്രവര്‍ത്തിച്ചിട്ടില്ല. ഒരു ലംഘനവും ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂട്ടു പിടിക്കുന്നതിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു.