'ഇന്‍ഡ്യ ജയിക്കും'; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല: വി.ഡി. സതീശന്‍, കേന്ദ്രം ഏകാധിപത്യ സമീപനം ഉപേക്ഷിക്കണം: പിണറായി വിജയന്‍

"ഉയർന്നുവന്ന ജനാധിപത്യപരമായ ചോദ്യങ്ങളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ സർക്കാർ തയ്യാറാകണം"
'ഇന്‍ഡ്യ ജയിക്കും'; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല: വി.ഡി. സതീശന്‍, കേന്ദ്രം ഏകാധിപത്യ സമീപനം ഉപേക്ഷിക്കണം: പിണറായി വിജയന്‍
Published on: 
Updated on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യാ സഖ്യം രാജ്യതലസ്ഥാനത്ത് നടത്തുന്ന സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്കു നേരെ നടന്ന പൊലീസ് അതിക്രമങ്ങളെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെയാണ് ഇരുവരും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.

"കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല. രാജ്യത്തിനു വേണ്ടി ഈ പോരാട്ടം കോൺ​ഗ്രസ് നയിക്കും,'ഇന്ത്യ' ജയിക്കും" -എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

'ഇന്‍ഡ്യ ജയിക്കും'; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല: വി.ഡി. സതീശന്‍, കേന്ദ്രം ഏകാധിപത്യ സമീപനം ഉപേക്ഷിക്കണം: പിണറായി വിജയന്‍
'സേവ് ഡെമോക്രസി'; ഒറ്റക്കെട്ടായി പ്രതിപക്ഷം, രാജ്യതലസ്ഥാനം രാത്രിയിലും സമരഭരിതം

"മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാർക്ക് നേരെ നടന്ന പൊലീസ് അതിക്രമം അങ്ങേയറ്റം അപലപനീയമാണ്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗൗരവതരമായ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അതിന് മറുപടി പറയേണ്ടത് പ്രതിഷേധിക്കുന്ന ജനപ്രതിനിധികളെ അടിച്ചമർത്തിക്കൊണ്ടല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും സംരക്ഷിക്കപ്പെടുക എന്നത് ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിന് തന്നെ അനിവാര്യമാണ്. പ്രതിഷേധ സ്വരങ്ങളെ ഇല്ലാതാക്കുന്ന ഏകാധിപത്യ സമീപനം കേന്ദ്ര സർക്കാർ അടിയന്തരമായി ഉപേക്ഷിക്കണം. ഉയർന്നുവന്ന ജനാധിപത്യപരമായ ചോദ്യങ്ങളോട് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രതികരിക്കാൻ സർക്കാർ തയ്യാറാകണം" -പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് പ്രതിപക്ഷ എംപിമാര്‍ ആകാശവാണി ഭവനില്‍ കുത്തിയിരിപ്പ് സമരം തുടര്‍ന്നത്. സമരം ഒമ്പത് മണിക്കൂര്‍ പിന്നിട്ടതോടെയാണ് ഡല്‍ഹി പൊലീസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് ആകാശവാണി ഭവന്‍ ഒഴിപ്പിച്ചത്.

News Malayalam 24x7
newsmalayalam.com