കേരളത്തിലെ നദികളിൽ ജലപ്രവാഹം കുറയുന്നു; 38 നദികളിൽ നടത്തിയ പഠനത്തിൽ ഒഴുക്കുള്ളത് മൂന്നെണ്ണെത്തിൽ മാത്രമെന്ന് CWRDM റിപ്പോർട്ട്

2018ലെ പ്രളയത്തിനുശേഷമാണ് നദികളിലെ ജലപ്രവാഹത്തിൽ വലിയ മാറ്റമുണ്ടായത്
പെരിയാർ നദി
പെരിയാർ നദി
Published on

കൊച്ചി: കേരളത്തിലെ നദികളിൽ ജലപ്രവാഹം വലിയ രീതിയിൽ കുറയുന്നതായി സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) പഠന റിപ്പോർട്ട്‌. കേരളം കാലാവസ്ഥ വ്യതിയാനത്തിന്റെ ഹോട്ട് സ്പോട്ടായി മാറുന്നു. സംസ്ഥാനത്തെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽ മാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്നും സെന്റർ ഫോർ വാട്ടർ റിസോർസസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്മെന്റ് പഠന റിപ്പോർട്ടിൽ സിഡബ്ല്യൂആർഡിഎം ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാവ്യതിയാനം നിമിത്തം മൂവാറ്റു പുഴയാറും പെരിയാറും അടക്കം കേരളത്തിലെ മിക്ക നദികളിലും ജലപ്രവാഹം കുറഞ്ഞ് വലിയ രീതീയിൽ ജലസമ്മർദം ഉയരുന്നതായാണ് സിഡബ്ല്യുആർഡിഎം പഠന റിപ്പോർട്ട്. കേരളത്തിലെ 38 നദികളിൽ നടത്തിയ പഠനത്തിൽ കല്ലട, പമ്പ, ചാലക്കുടി നദികളിൽമാത്രമാണ് സ്ഥിരമായി നല്ല ഒഴുക്കുള്ളതെന്ന് കണ്ടെത്തി. വർഷം മുഴുവനും ഉയർന്ന ജലപ്രവാഹം നിലനിർത്തുന്ന നദികൾ വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പെരിയാർ നദി
ധൈര്യമേകിയത് നീന്തൽ പരിശീലനവും ജെആർസി അംഗത്വവും; വളാഞ്ചേരിയിൽ ഒഴുക്കില്‍പെട്ട രണ്ടുവയസ്സുകാരിക്ക് രക്ഷകരായി സഹോദരങ്ങൾ

2018ലെ പ്രളയത്തിനുശേഷമാണ് നദികളിലെ ജലപ്രവാഹത്തിൽ വലിയ മാറ്റമുണ്ടായത്. 1986 മുതൽ 2020 വരെയും 2020 മുതൽ 2024 വരെ യുമുള്ള കണക്കുകളാണ് അവലോകനം ചെയ്തത്. 2020 മുതൽ 2024 വരെയുള്ള കാലയളവിലാണ് കേരളത്തിലെ ഭൂരിഭാഗം നദികളുടെയും ഒഴുക്കിൽ വലിയരീതിയിലുള്ള വ്യതിയാനം കണ്ടെത്തിയത്. ഭൂരിഭാഗം നദികളും വേനലിൽ ശക്തമായ ജലസമ്മർദം നേരിടുന്നുണ്ട്.

ഇത് ഭാവിയിൽ കൃഷിയെയും ജലസേചനത്തെയും ജൈവ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കും. കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനമാണെങ്കിലും മഴയുടെ അസ്ഥിരതയാണ് ഇതിനുകാരണമെന്ന് സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ് ഡയറക്ടർ മനോജ് സാമുവൽ പറയുന്നു.

കേരളം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഹോട്ട്സ്പോട്ടായി മാറുകയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകത്തെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ വേഗത്തിലും തീവ്രതയിലും അനുഭവപ്പെടുന്നുണ്ട്. 2024 മാർച്ച് മുതൽ മേയ് വരെ കനത്ത വരൾച്ച അനുഭവപ്പെട്ടു. ആ വർഷം തന്നെ പ്രളയ സമാനമായ സാഹചര്യവും ഉണ്ടായി. ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുന്നു എന്നതിന് തെളിവാണ്.

പെരിയാർ നദി
അടിമാലിയിലെ മണ്ണിടിച്ചിൽ: ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതു കാൽ മുറിച്ചു മാറ്റി

2018-ൽ കേരളത്ത ആകെ മുക്കിയ പ്രളയം ഉണ്ടായതിന് പുറമെ 2019, 2020, 2021 വർഷങ്ങളിൽ ആവർത്തിച്ചുള്ള വെള്ളപ്പൊക്കങ്ങളുണ്ടായതും കാലാവസ്ഥാ വ്യതിയാനം തന്നെയാണ് വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com