ലോകോത്തര അർബുദ ചികിത്സാ സൗകര്യങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെൻ്റര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കളമശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസിൽ 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണത്തിലാണ് ഒമ്പത് നില കെട്ടിടം...
ലോകോത്തര അർബുദ ചികിത്സാ സൗകര്യങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെൻ്റര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
Source: FB
Published on
Updated on

കൊച്ചി: 449 കോടി ചെലവിൽ സംസ്ഥാന സര്‍ക്കാർ നിർമിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കളമശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസിൽ 63 ലക്ഷം ചതുശ്ര അടി വിസ്തീര്‍ണത്തിലാണ് ഒമ്പത് നില കെട്ടിടം. അർബുദ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായാണ് കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സജ്ജമായിരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടനം.

ലോകോത്തര അർബുദ ചികിത്സാ സൗകര്യങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെൻ്റര്‍ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
പുനരധിവാസ പാക്കേജിലെ ഭൂമി വാസയോഗ്യമല്ല; എങ്ങുമെത്താതെ മൂലമ്പിള്ളി പുനരധിവാസ പദ്ധതി

എറണാകുളം കളമശേരി മെഡിക്കൽ കോളേജ് ക്യാമ്പസിൽ 385 കോടി രൂപ ചെലവിൽ കിഫ്ബിയുടെ സഹായത്തോടെയാണ് ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കിയത്. 6.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒൻപത് നിലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയം മധ്യകേരളത്തിലെയും വടക്കൻ കേരളത്തിലെയും ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്രയമാകും. നിലവിൽ തിരുവനന്തപുരം ആർ.സി.സി-യെ ആശ്രയിക്കുന്ന രോഗികൾക്ക് ഇതോടെ കൊച്ചിയിൽ തന്നെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാകും.

മികച്ച സൗകര്യങ്ങളാണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻ്ററിൽ ഒരുക്കിയിരിക്കുന്നത്:

- ആകെ 451 കിടക്കകളുടെ ശേഷിയുള്ള കേന്ദ്രത്തിൽ ഒന്നാം ഘട്ടത്തിൽ 100 കിടക്കകൾ സജ്ജമായി.

- 12 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, ലിനാക് (LINAC) മെഷീനുകൾ, എം.ആർ.ഐ (MRI), സി.ടി സ്കാനറുകൾ എന്നിവയടങ്ങുന്ന വിപുലമായ സംവിധാനങ്ങൾ.

- ക്ലിനിക്കൽ സേവനങ്ങൾക്കൊപ്പം കാൻസർ ഗവേഷണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന അപെക്സ് സെൻ്റർ.

- സംസ്ഥാനത്തെ ആദ്യത്തെ 'എഡ്ജ്' (EDGE) സർട്ടിഫൈഡ് ഹോസ്പിറ്റൽ എന്ന പദവിയും പരിസ്ഥിതി സൗഹൃദമായ രൂപകൽപ്പനയും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com