കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ സർക്കാരിനെ വെള്ളപൂശി കലക്ടറുടെ അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തനം വൈകിയിട്ടില്ലെന്നാണ് കണ്ടെത്തൽ. ബലക്ഷയം ചൂണ്ടിക്കാട്ടിയ മുൻ റിപ്പോർട്ടുകളിൽ കെട്ടിടം പൊളിച്ചു മാറ്റാൻ പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി.
ജുലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് അപകടമുണ്ടായത്. അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് ജീവൻനഷ്ടമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഉപയോഗശൂന്യമായ പതിനാലാം വാര്‍ഡ് കെട്ടിടമാണ് തകര്‍ന്നുവീണാണ് ബിന്ദു മരിച്ചത്. ബിന്ദുവിൻ്റെ മരണത്തെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെയും ആരോഗ്യവകുപ്പിനെതിരെയും കടുത്ത വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്.
പിന്നാലെ ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ബിന്ദുവിൻ്റെ മകന് സർക്കാർ ജോലി നൽകാനും തീരുമാനമായിരുന്നു. ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനെമെടുത്തിരുന്നു.