കമ്മ്യൂണിസ്റ്റ് തത്വചിന്തകൻ എം.പി. പരമേശ്വരൻ അന്തരിച്ചു; സംസ്കാരം നാളെ തൃശൂരിൽ

പരമേശ്വരൻ അവതരിപ്പിച്ച നാലാം ലോക സിദ്ധാന്തം ഏറെ ചർച്ച ചെയ്തിരുന്നു.
Communist philosopher M.P. Parameswaran passes away
കമ്മ്യൂണിസ്റ്റ് തത്വചിന്തകൻ എം.പി. പരമേശ്വരൻ അന്തരിച്ചു
Published on
Updated on

തൃശൂർ: കമ്മ്യൂണിസ്റ്റ് തത്വചിന്തകൻ ഡോ.എം.പി. പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. ശാസ്ത്രപ്രചാരകൻ, എഴുത്തുകാരൻ, സൈദ്ധാന്തികൻ, സാക്ഷരതാ പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന പരമേശ്വരൻ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സ്ഥാപകരിൽ ഒരാളായിരുന്നു എം.പി. ഗോവിന്ദൻ.

പരമേശ്വരൻ്റെ നാലാംലോക സിദ്ധാന്തം ഇടതുപക്ഷത്തിനിടയിൽ ചർച്ചയായിരുന്നു. ഇതോടെ 2004-ൽ അദ്ദേഹത്തെ പുറത്താക്കി. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമാണ് സിദ്ധാന്തം എന്ന് വിലയിരുത്തിയാണ് സിപിഐഎം ഇതിനെ തള്ളിക്കളഞ്ഞത്. ഈ സിദ്ധാന്തത്തിലൂടെ മാർക്സിസ്റ്റ് വിരുദ്ധ നിലപാടാണെന്ന് ആരോപിച്ച് എം.പി. പരമേശ്വരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Communist philosopher M.P. Parameswaran passes away
വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ച വിജയകരം; എല്‍പിഎസ്‌ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു

തൃശൂർ ജില്ലയിലെ കിരാലൂരിൽ 1935 ജനുവരി 18-നായിരുന്നു ജനനം. പിതാവ് മടങ്ങർളി പരമേശ്വരൻ നമ്പൂതിരി. അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദവും മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടി.

1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും എം.പി പരമേശ്വരന് ലഭിച്ചിട്ടുണ്ട്.

Communist philosopher M.P. Parameswaran passes away
'ജീവനൊടുക്കാൻ കാരണം സഹപ്രവർത്തകരുടെ ഒറ്റപ്പെടുത്തൽ'; ആശാലതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം
News Malayalam 24x7
newsmalayalam.com