വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സഹായം 14 ലക്ഷമാക്കി ഉയർത്തി; സിനിമാ നയത്തിനും അംഗീകാരം

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം അംഗീകരിച്ചത്.
കേരള സർക്കാർ
കേരള സർക്കാർ
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സഹായം 14 ലക്ഷമാക്കി ഉയർത്തി. പത്ത് ലക്ഷത്തിൽ നിന്നും പതിനാല് ലക്ഷമാക്കിയാണ് തുക ഉയർത്തിയത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം അംഗീകരിച്ചത്.

കേരള സർക്കാർ
' ഗ്രൗണ്ടിൽ ഇറങ്ങി പ്രവർത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റ ആളാണ്, രമ്യ ഹരിദാസിനെ ചിറയിൻ കീഴ് കെട്ടിയിറക്കാൻ സമ്മതിക്കില്ല'; വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ

ചലച്ചിത്ര ലോകത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, സാങ്കേതിക പ്രവർത്തകർ എന്നിവരുമായി നടത്തിയ വിപുലമായ ആശയവിനിമയത്തിൻ്റെയും സിനിമാ കോൺക്ലേവിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത് എന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ചലച്ചിത്ര മേഖലയെ കൂടുതൽ പ്രൊഫഷണലാക്കുന്നതിനും കലാകാരന്മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഹായകമായ 92 പ്രധാന ശുപാർശകളും നിർദേശങ്ങളും അടങ്ങുന്നതാണ് ഈ പുതിയ നയം.

കേരള സർക്കാർ
ചുവന്ന കൊടി പിടിച്ചാൽ കമ്മ്യൂണിസ്റ്റ് ആകില്ല, പാർട്ടിക്കെതിര താൻ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല: ജി. സുധാകരൻ

സിനിമാ നിർമ്മാണം മുതൽ പ്രദർശനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതൽ തൊഴിൽ സുരക്ഷയും ലിംഗനീതിയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നയരൂപീകരണത്തിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ നയം കേരളത്തിൻ്റെ സാംസ്‌കാരിക ചരിത്രത്തിലെ നിർണായകമായ ഒരു ചുവടുവെപ്പായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. തീരുമാനങ്ങൾ നാളെ തന്നെ ഉത്തരവായി ഇറങ്ങണമെന്ന് വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. നാളെ രാവിലെ ഏഴ് മണിക്ക് വീണ്ടും മന്ത്രിസഭാ യോഗം ചേരും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com