"തന്നെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു"; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ച് പരാതിക്കാരി

ഫെബ്രുവരി 28ന് ഹാജരാകാൻ തിരുവനന്തപുരം സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചിട്ടുണ്ട്.
"തന്നെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു"; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ച് പരാതിക്കാരി
Published on
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപേക്ഷ നൽകി രണ്ടാം ബലാത്സംഗ കേസിലെ പരാതിക്കാരി. പാലക്കാട് എംഎൽഎ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ഫോണെടുത്തില്ല എന്നുമാണ് പരാതി.

രാഹുൽ വിളിച്ചപ്പോൾ താൻ ഫോൺ എടുത്തില്ലെന്നും വാട്സ്ആപ്പ് കോൾ തനിക്ക് ബുദ്ധിമുട്ടായി എന്നും ഈ യുവതി പരാതിയിൽ പറയുന്നു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ പറയുന്നു. അതേസമയം, ഫെബ്രുവരി 28ന് ഹാജരാകാൻ കോടതി രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ചിട്ടുണ്ട്.

"തന്നെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു"; രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ച് പരാതിക്കാരി
"ഗേറ്റ് പാസ് വാങ്ങാൻ പുറത്തിറങ്ങി കുറച്ച് മുന്നോട്ട് നടന്നപ്പോൾ വലിയൊരു ശബ്ദം കേട്ടു"; വിനോദ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com