സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി, സ്‌റ്റോപ്പ് മെമോ നല്‍കി പഞ്ചായത്ത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖറിന്റെ സഹ ഉടമസ്ഥതയിലുള്ളതാണ് നിരാമയ സംഹോരയെന്നും ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി, സ്‌റ്റോപ്പ് മെമോ നല്‍കി പഞ്ചായത്ത്
Published on

തൃശൂര്‍: അതിരപ്പിള്ളിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി. വര്‍ഷങ്ങളായി അതിരപ്പിള്ളിയില്‍ പ്രവര്‍ത്തിക്കുന്ന നിരാമയ സംരോഹയെന്ന റിസോര്‍ട്ടിനെതിരെയാണ് പരാതി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരെത്തി സ്ഥലത്ത് പരിശോധന നടത്തുകയും റിസോര്‍ട്ടിന് സ്റ്റോപ്പ് മെമോ നല്‍കുകയും ചെയ്തു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് ചാലക്കുടിപുഴക്ക് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്ക് പുറംതള്ളുന്നത്. വര്‍ഷങ്ങളായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ നിന്നും രാത്രികാലങ്ങളിലും തിരക്കൊഴിഞ്ഞ സമയങ്ങളിലുമാണ് മാലിന്യങ്ങള്‍ പുറം തള്ളിയിരുന്നത്. കഴിഞ്ഞ ദിവസം പ്രദേശവാസികളില്‍ ചിലര്‍ ഇക്കാര്യം കണ്ടെത്തിയതോടെയാണ് റിസോര്‍ട്ടിനെതിരെ പരാതി ഉയര്‍ന്നതും നാട്ടുകാര്‍ പ്രതിഷേധം ആരംഭിച്ചതും.

സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി, സ്‌റ്റോപ്പ് മെമോ നല്‍കി പഞ്ചായത്ത്
"ഗവർണർ നാമമാത്ര തലവൻ, യഥാർഥ കാര്യനിർവഹണ അധികാരം മന്ത്രി സഭയ്ക്ക്"; അധികാര പരിധി ഉൾപ്പെടുത്തി പാഠപുസ്തകം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

ആയിരക്കണക്കിന് ആളുകള്‍ നിത്യേന ഉപയോഗിക്കുകയും നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുഴയിലേക്കാണ് കക്കൂസ് മാലിന്യങ്ങള്‍ പുറംതള്ളുന്നത്. പരാതികള്‍ ഉയര്‍ന്നതോടെ പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് എത്തുകയും പുഴയില്‍ നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ കോളീഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സ്ഥാപനത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കി. എന്നാല്‍ റിസോര്‍ട്ട് അധികൃതര്‍ സ്റ്റോപ്പ് മെമോ കൈപ്പറ്റാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

നിരവധി ആളുകളുടെ ആശ്രയമായ ചാലക്കുടിപ്പുഴ മലിനപ്പെടുത്തുന്ന നടപടികള്‍ മുന്‍പും ഇതേ റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അന്നും പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കുകയും റിസോര്‍ട്ട് അടച്ചിടുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐയും റിസോര്‍ട്ടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശഖറിന്റെ സഹ ഉടമസ്ഥതയിലുള്ളതാണ് നിരാമയ സംഹോരയെന്നും ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ ഭരണകൂടത്തിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും നടപടികളും മുന്നറിയിപ്പുകളും അവഗണിച്ചും മുന്നോട്ട് പോകുന്ന റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും പുഴയെ മലിനപ്പെടുത്തുന്ന നടപടികള്‍ക്ക് തടയിടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതര്‍ കൂടി വിഷയത്തില്‍ ഇടപെട്ടതോടെ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നാട്ടുകാരുടെയും തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com