രേഖകളിലുണ്ട്, പക്ഷെ... മെഡിക്കല്‍ കോളേജിലും എസ്‌ഐടിയിലും ഉപകരണങ്ങളുടെ ക്ഷാമം മറച്ചുവെക്കാന്‍ ശ്രമമെന്ന് പരാതി

രേഖകളിൽ സ്റ്റോക്ക് കൃത്രിമമായി കാണിച്ച് ക്ഷാമം മൂടിവയ്ക്കാനാണ് നീക്കമെന്നാണ് ആരോപണം
രേഖകളിലുണ്ട്, പക്ഷെ... മെഡിക്കല്‍ കോളേജിലും എസ്‌ഐടിയിലും ഉപകരണങ്ങളുടെ ക്ഷാമം മറച്ചുവെക്കാന്‍ ശ്രമമെന്ന് പരാതി
Published on: 
Updated on: 

തിരുവനന്തപുരം: മെഡിക്കൽ കോളേജിലും എസ്എടി ആശുപത്രിയിലും ഉപകരണങ്ങളുടെ കടുത്ത ക്ഷാമം മറച്ചുവയ്ക്കാൻ ശ്രമമെന്ന് പരാതി. രേഖകളിൽ സ്റ്റോക്ക് കൃത്രിമമായി കാണിച്ച് ക്ഷാമം മൂടിവയ്ക്കാനാണ് നീക്കമെന്നാണ് ആരോപണം. ഓക്സിജൻ മാസ്കുകൾക്കും നെബുലൈസേഷൻ മാസ്കുകൾക്കുമാണ് കടുത്ത ക്ഷാമം നേരിടുന്നത്.

സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കാൻ കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, സ്റ്റോക്കിൽ കുറവുണ്ടാകാതിരിക്കാൻ കെ.എം.എസ്.സി.എൽ. മുഖേനയും പ്രാദേശിക പർച്ചേസ് വഴിയും നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നുമായിരുന്നു ആരോഗ്യ മന്ത്രിയുടെ വാദം. സ്റ്റോക്കിന്റെ കൃത്യത നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ആശുപത്രി അധികൃതർക്ക് കർശന നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

രേഖകളിലുണ്ട്, പക്ഷെ... മെഡിക്കല്‍ കോളേജിലും എസ്‌ഐടിയിലും ഉപകരണങ്ങളുടെ ക്ഷാമം മറച്ചുവെക്കാന്‍ ശ്രമമെന്ന് പരാതി
അയ്യപ്പഭക്തരുടെ ശ്രദ്ധയ്ക്ക്! വെർച്വൽ ക്യൂ ഫീസ് ഇരട്ടിയാക്കാൻ ധാരണ; ഹൈക്കോടതിയുടെ അനുമതി തേടും

എന്നാൽ ആരോഗ്യമന്ത്രിയുടെ ജില്ലയിലെ മെഡിക്കൽ കോളേജിലും എസ്.എ.ടി ആശുപത്രിയിയിലും ഓക്സിജൻ മാസ്കുകൾക്കും നെബുലൈസേഷൻ മാസ്കുകൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. പ്രശ്നം പൂർണമായി പരിഹരിക്കുന്നതിന് പകരം ഉപകരണ ക്ഷാമം മറച്ചുവയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പരാതി. സ്റ്റോറിൽ നിന്ന് വിരലിൽ എണ്ണാവുന്ന അത്രയും മാസ്കുകൾ മാത്രമാണ് ലഭിക്കുന്നത്. ഭൂരിഭാഗം രോഗികളും പുറത്ത് നിന്നാണ് ഉപകരണങ്ങൾ വാങ്ങുന്നത്. എന്നാൽ സ്റ്റോക്ക് പരിശോധിച്ചാൽ ഇവ ലഭ്യമായ ഉപകരണങ്ങളിൽ ഉൾപ്പെടുന്നതിനാൽ ക്ഷാമം മൂടിവയ്ക്കാനാകും.

മെഡിക്കൽ കോളേജിലടക്കം ഒരു ദിവസം 100 കണക്കിന് ആളുകൾ ചികിത്സ തേടുന്നുണ്ട്. പനി, ഹൃദയ സംബന്ധ അസുഖങ്ങൾ എന്നിവയ്ക്ക് ഓക്സിജൻ മാസ്ക് അത്യാവിശ്യമാണ്. നെബുലൈസേഷൻ മാസ്കിലൂടെയാണ് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പലപ്പോഴും മരുന്ന് നൽകുന്നത്. അധികൃതരുടെ ഈ ഒളിച്ചുകളിക്ക് വലിയ വില നൽകേണ്ടി വരുന്നത് സാധാരണക്കാരായ രോഗികളാണെന്നാണ് ഉയരുന്ന ആക്ഷേപം. ഇനിയെങ്കിലും പുകമറ സൃഷ്ടിക്കാതെ പ്രശ്നത്തിൽ സർക്കാർ പൂർണ പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.

News Malayalam 24x7
newsmalayalam.com