തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ വയോധികനെ മർദിച്ച് തള്ളിയിട്ടതായി പരാതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ഭദ്രനാണ് മർദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം.
ചാലയിൽ കച്ചവടക്കാരനായ ഭദ്രൻ കിഴക്കേകോട്ടയിൽ നിന്നാണ് ബസ്സിൽ കയറിയത്. സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയതാണ് ഡ്രൈവറുടെ പ്രകോപനത്തിന് കാരണം. കമ്പി കൊണ്ട് തലക്കടിച്ചെന്നും നെഞ്ചിൽ ചവിട്ടി പുറത്തേക്ക് തള്ളിയിട്ടെന്നുമാണ് ഭദ്രൻ പറയുന്നത്. സംഭവത്തിൽ വട്ടപ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്.