കോഴിക്കോട് വിദ്യാർഥിയോട് മദ്രസ അധ്യാപകന്റെ ക്രൂരത. പാഠഭാഗം വായിക്കാത്തതിന് ഒൻപത് വയസുകാരന്റെ വിരലുകൾക്ക് പരിക്കേൽപ്പിച്ചതായി പരാതി. വിദ്യാർഥിയുടെ കൈവിരലുകൾക്കിടയിൽ പേന വെച്ചാണ് മദ്രസ അധ്യാപകൻ പരിക്കേൽപ്പിച്ചത്. കോഴിക്കോട് പയ്യോളിയിയിലാണ് സംഭവം. സംഭവത്തിൽ അധ്യാപകൻ ഒ.കെ. ഫൈസലിനെതിരെ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്.