നേരിട്ടും വാട്സ്ആപ്പ് ഗ്രൂപ്പിലും ശാസന, നടപടി എടുക്കുമെന്നും കളക്ടറുടെ താക്കീത്; ആലപ്പുഴയിൽ ബിഎൽഒമാർക്ക് കടുത്ത ജോലി സമ്മർദമെന്ന് പരാതി

കുറവ് ഫോമുകൾ വിതരണം ചെയ്തവരുടെ ലിസ്റ്റുണ്ടാക്കിയാണ് സമ്മർദം ചെലുത്തുന്നത് എന്നാണ് പരാതി
നേരിട്ടും വാട്സ്ആപ്പ് ഗ്രൂപ്പിലും ശാസന, നടപടി എടുക്കുമെന്നും കളക്ടറുടെ താക്കീത്; ആലപ്പുഴയിൽ ബിഎൽഒമാർക്ക് കടുത്ത ജോലി സമ്മർദമെന്ന് പരാതി
Published on

ആലപ്പുഴ: ജില്ലയിൽ ബിഎൽഒമാർക്ക് കടുത്ത ജോലി സമ്മർദമെന്ന് പരാതി. കുറവ് ഫോമുകൾ വിതരണം ചെയ്തവരുടെ ലിസ്റ്റുണ്ടാക്കിയാണ് സമ്മർദം ചെലുത്തുന്നത് എന്നാണ് പരാതി. ബിഎൽഒമാരെ ജില്ലാ കളക്ടർ നേരിട്ട് വിളിച്ചു ശാസിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പിലും കളക്ടർ പരസ്യമായി ശാസിച്ചെന്നും പരാതി.

ബിഎൽഒമാർ ചടങ്ങിനു വേണ്ടിയാണ് പണിയെടുക്കുന്നെന്നും ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നുമാണ് കലക്ടറുടെ താക്കീത്. എന്നാൽ സമ്മർദത്തിലാക്കരുതെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ ബിഎൽഒമാർ അഭ്യർത്ഥിച്ചു. ഫീൽഡിൽ വെല്ലുവളികൾ നേരിടുന്നുണ്ടെന്നും ബിഎൽഒമാർ വാട്സ്ആപ്പ് ഗ്രൂപ്പിൽ പറഞ്ഞു.

നേരിട്ടും വാട്സ്ആപ്പ് ഗ്രൂപ്പിലും ശാസന, നടപടി എടുക്കുമെന്നും കളക്ടറുടെ താക്കീത്; ആലപ്പുഴയിൽ ബിഎൽഒമാർക്ക് കടുത്ത ജോലി സമ്മർദമെന്ന് പരാതി
ബിഎൽഒയെ സമൂഹമാധ്യമത്തിൽ അപമാനിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് കോട്ടക്കൽ പൊലീസ്

ബിഎൽഒയുടെ ആത്മഹത്യയെ ഡെപ്യൂട്ടി തഹസിൽദാർ സജീവ് ലഘൂകരിച്ചെന്നും പരാതി. ബഹുരാഷ്ട്ര കമ്പനികളിൽ പോലും ആത്മഹത്യകൾ ഉണ്ടാകുന്നില്ലേയെന്ന് ചോദ്യം. എല്ലാവർക്കും ഒരേ മാനസികാവസ്ഥ അല്ലല്ലോ എന്ന ബിഎൽഓമാരുടെ മറുചോദ്യത്തിന് ശാസനയാണ് മറുപടി. ഡെപ്യൂട്ടി തഹസിൽദാറിന് എതിരായ ബിഎൽഒയുടെ ശബ്ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com