തോക്ക് ചൂണ്ടി യുവാവിനെ മർദിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് താമരശേരി പൊലീസ്

ബാസിൽ ലത്തീഫ് എന്നയാളാണ് തോക്ക് ചൂണ്ടി മർദിച്ചത്
തോക്ക് ചൂണ്ടി യുവാവിനെ മർദിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് താമരശേരി പൊലീസ്
Published on
Updated on

കോഴിക്കോട്: താമരശേരിയിൽ യുവാവിനെ തോക്ക് ചൂണ്ടി മർദിച്ചതായി പരാതി. തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാനെയാണ് മർദിച്ചത്. സുഹൃത്തിനെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് തോക്ക് ചൂണ്ടിയത്. ബാസിൽ ലത്തീഫ് എന്നയാളാണ് തോക്ക് ചൂണ്ടി മർദിച്ചത്.

അരയിൽ സൂക്ഷിച്ച തോക്ക് എടുത്താണ് ബാസിൽ ലത്തീഫ് ദിൽഷാന് നേരെ ചൂണ്ടിയത്. പിന്നീട് യുവാവിന്റെ ചെവിയ്ക്കും തലയ്ക്കും മർദിക്കുകയും ചെയ്തു. പരിക്കേറ്റ യുവാവ് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തോക്ക് ചൂണ്ടി യുവാവിനെ മർദിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് താമരശേരി പൊലീസ്
"സമൂഹത്തിലെ സൗഹാർദത്തെ തകർക്കും"; മന്തി പരസ്യത്തിലെ ശ്രീകൃഷ്ണ ചിത്രത്തിൽ നിയമനടപടി ആവശ്യപ്പെട്ട് സിപിഐഎം ചേർത്തല ഏരിയ കമ്മിറ്റി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com