പഠനസഹായ വിതരണത്തിൽ ആശയക്കുഴപ്പം; ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പഠനം പെരുവഴിയില്‍?

കുട്ടികളുടെ പഠനാവശ്യത്തിനായി 2.1 കോടിരൂപ കൈമാറിയതായി സിഎംഡിആർഎഫ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
wayanad
Source: News Malayalam 24x7
Published on

വയനാട്:മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കൾ നഷ്‌ടമായ കുട്ടികൾക്കുള്ള പഠനസഹായ വിതരണത്തിൽ ആശയക്കുഴപ്പം. കുട്ടികളുടെ പഠനാവശ്യത്തിനായി 2.1 കോടിരൂപ കൈമാറിയതായി സിഎംഡിആർഎഫ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പണം കളക്ടറുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് വയനാട് എഡിഎം ന്യൂസ് മലയാളത്തോട് പറഞ്ഞു. വനിതാ ശിശുവികസന വകുപ്പ് അനുവദിച്ച തുക കാണിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് രക്ഷകർത്താക്കൾ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com