കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവച്ചു നശിപ്പിക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസമുണ്ടായ ബിജെപി-യൂത്ത് കോൺഗ്രസ് തർക്കത്തിന്റെ തുടർച്ചയായിട്ടുള്ള ആക്രമണമന്നാണ് പ്രാഥമിക നിഗമനം
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവച്ചു നശിപ്പിക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Published on: 
Updated on: 

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവച്ചു നശിപ്പിക്കാന്‍ ശ്രമം. നെയ്യാറ്റിൻകര പാലിയോട് ജങ്ഷനിലെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിടാനായിരുന്നു ശ്രമം. കയ്യിൽ കരുതിയിരുന്ന ദ്രാവകം ഫ്ലക്സ് ബോർഡിൽ ഒഴിച്ചശേഷം തീ കത്തിക്കുകയായിരുന്നു. ഓടിട്ട പഴയ കെട്ടിടവും ഫ്ലക്സ് ബോർഡും കത്തിനശിച്ചു.

കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തീവച്ചു നശിപ്പിക്കാൻ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: എന്തുകൊണ്ട് തിളക്കം നഷ്ടപ്പെട്ടു? യുഡിഎഫ് ആത്മപരിശോധന നടത്തണം; വിമര്‍ശിച്ച് സമസ്ത

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്നിവരുടെ ഫ്ലക്സ് പൂർണമായും കത്തി നശിച്ചു. നാട്ടുകാര്‍ ഇടപെട്ട് തീയണച്ചതുകൊണ്ട് സമീപത്തേക്ക് തീ പടര്‍ന്നില്ല. കഴിഞ്ഞ ദിവസം ബിജെപി-യൂത്ത് കോൺഗ്രസ് തർക്കം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായിട്ടായിരിക്കാം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെയുള്ള ആക്രമണമന്നാണ് പ്രാഥമിക നിഗമനം.

News Malayalam 24x7
newsmalayalam.com