'പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുന്നു'; രമ്യാ ഹരിദാസ് എംഎൽഎയ്ക്ക് എതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ

ചിറയിൻകീഴിലെ കിഴിവില്ലം, കൂന്തല്ലൂർ മണ്ഡലം കമ്മിറ്റികൾ ആണ് പ്രമേയം പാസാക്കിയത്...
'പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുന്നു'; രമ്യാ ഹരിദാസ് എംഎൽഎയ്ക്ക് എതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ
Source: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: രമ്യാ ഹരിദാസ് എംഎൽഎയ്ക്ക് എതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ. ചിറയിൻകീഴിലെ കിഴിവില്ലം, കൂന്തല്ലൂർ മണ്ഡലം കമ്മിറ്റികൾ ആണ് പ്രമേയം പാസാക്കിയത്. രമ്യ പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. മണ്ഡലത്തിൽ ആസ്തി വികസന ഫണ്ട് അനുവദിക്കുന്നില്ല എന്നും ആക്ഷേപം.

ചിറയിൻകീഴിലെ പ്രശ്നങ്ങൾ അവസാനിച്ചു എന്നായിരുന്നു നേരത്തെ പാർട്ടി വ്യക്തമാക്കിയത്. എന്നാൽ, പ്രശ്നങ്ങളൊന്നും അവസാനിച്ചിട്ടില്ല എന്ന വിവരമാണ് ഇപ്പോൾ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയിലെ പ്രമേയങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തുന്നില്ല എന്ന പ്രധാന ആക്ഷേപമാണ് അവർ ഉന്നയിക്കുന്നത്. എംഎൽഎ പാർട്ടിക്ക് അതീതയായി പ്രവർത്തിക്കുന്നുവെന്ന മുൻപ് ഉയർന്നുവന്ന ആരോപണവും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

'പാർട്ടിക്ക് അതീതമായി പ്രവർത്തിക്കുന്നു'; രമ്യാ ഹരിദാസ് എംഎൽഎയ്ക്ക് എതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ
രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖക്കെതിരെ കേസെടുക്കാൻ നിർദേശം

പ്രശ്നം അവസാനിപ്പിക്കുമ്പോൾ എസ്സി/എസ്ടി ആക്ട് പ്രകാരം രമ്യ ഹരിദാസ് നൽകിയ പരാതി പിൻവലിക്കാനുള്ള നടപടികളിലേക്ക് പോകുമെന്നാണ് ഒത്തുതീർപ്പ് ചർച്ചയിൽ പറഞ്ഞത്. പക്ഷെ ഇത് ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. കേസ് പിൻവലിക്കാനുള്ള ഒരു നടപടിയും എംഎൽഎ സ്വീകരിച്ചിട്ടില്ല. അതിൽ വലിയ അമർഷം പ്രാദേശികമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

News Malayalam 24x7
newsmalayalam.com