പാറശാലയിലും കോൺഗ്രസ് വെട്ടിൽ: വിമത സ്ഥാനാർഥിയായി മുൻ എംഎൽഎ എ.ടി. ജോർജ്

മണ്ഡലത്തിന് പുറത്തു നിന്ന് സ്ഥാനാർഥിയെ നിർത്തുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം
പാറശാലയിലും കോൺഗ്രസ് വെട്ടിൽ: വിമത സ്ഥാനാർഥിയായി മുൻ എംഎൽഎ എ.ടി. ജോർജ്
Source: X
Published on
Updated on

പാറശാല മണ്ഡലത്തിൽ കോൺഗ്രസിനെ വെട്ടിലാക്കി വിമത സ്ഥാനാർഥി. മുൻ എംഎൽഎ എ.ടി ജോർജാണ് വിമതനായി മത്സരിക്കുക. മണ്ഡലത്തിന് പുറത്തു നിന്ന് സ്ഥാനാർഥിയെ നിർത്തുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

നെയ്യാറ്റിൻകര സനലിനെയാണ് കോൺഗ്രസ് പാറശാലയിൽ സ്ഥാനാർഥിയായി നിർത്തുവാൻ തീരുമാനിച്ചത്. ഇന്ന് നാമനിർദേശ പത്രിക വാങ്ങുമെന്നാണ് എ.ടി.ജോർജ് അറിയിച്ചിരിക്കുന്നത്.

പാറശാലയിലും കോൺഗ്രസ് വെട്ടിൽ: വിമത സ്ഥാനാർഥിയായി മുൻ എംഎൽഎ എ.ടി. ജോർജ്
മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന സ്വപ്‌നം വിഫലമാകും; എനിക്കുള്ള കോണ്‍ഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കും: ജി. സുധാകരന്‍

2011-16 കാലഘട്ടത്തിൽ പാറശാലയിൽ എംഎൽഎ ആയിരുന്നയാളാണ് എ.ടി.ജോർജ്. പാറശാല സ്വദേശി കൂടിയായ ജോർജിന് 2016ൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്നുള്ള ഒരാളെ തീരുമാനിക്കണമെന്ന ആവശ്യം തള്ളിയതോടെയാണ് വിമതനായി മത്സരിക്കുവാനുള്ള തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com