കുട്ടനാട് തിരിച്ചു പിടിക്കാന്‍ നീക്കം ശക്തമാക്കി കോണ്‍ഗ്രസ്; നേതാക്കളെ വിഷയം അറിയിച്ചെന്ന് ഡിസിസി ജനറൽ സെക്രട്ടറി

നേതാക്കളെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ പറഞ്ഞു.
Kuttanad
Published on: 
Updated on: 

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുട്ടനാട് സീറ്റ് തിരിച്ചെടുക്കാൻ നീക്കങ്ങൾ ശക്തമാക്കി കോൺഗ്രസ്. സീറ്റ് തിരിച്ചെടുക്കുന്നതിൽ ദേശീയ സംസ്ഥാന നേതാക്കന്മാരുടെ പിന്തുണയുണ്ടെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു. ശനിയാഴ്ച നടക്കുന്ന, തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ കോൺഗ്രസിൻ്റെ ശക്തിപ്രകടനമാക്കാനുള്ള നീക്കത്തിലാണ് അണികൾ. കുട്ടനാട് സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കണമെന്നും നേതാക്കളെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com