"നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചു"; കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ചെന്ന് പരാതി

കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് ആർ. രഞ്ജിത്തിനാണ് മർദനമേറ്റത്.
"നിന്നെ കൊല്ലുമെടാ എന്ന്  ആക്രോശിച്ചു"; കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ചെന്ന് പരാതി
Published on
Updated on

കണ്ണൂർ: കോൺഗ്രസ് നേതാവിന് പൊലീസുകാരുടെ മർദനം. കണ്ണൂർ മണ്ഡലം പ്രസിഡൻ്റ് ആർ. രഞ്ജിത്തിനാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി എസ്.എൻ പാർക്കിന് സമീപത്ത് വച്ചാണ് സംഭവം നടന്നത്. രഞ്ജിത്ത് കണ്ണൂർ കോർപ്പറേഷൻ മുൻ കൗൺസിലർ കൂടിയാണ്.

"നിന്നെ കൊല്ലുമെടാ എന്ന്  ആക്രോശിച്ചു"; കണ്ണൂരിൽ കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ചെന്ന് പരാതി
പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോൾ തടഞ്ഞു

ക്രൂരമർദനമാണ് നേരിടേണ്ടി വന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചായിരുന്നു മർദിച്ചത്. സമീപത്തുണ്ടായ ആളുകൾ ഇടപെട്ടാണ് രക്ഷിച്ചത്. രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും മർദനശ്രമമുണ്ടായി. മർദനകാരണത്തിൽ ചില സംശയങ്ങളുണ്ട്. പൊലീസ് അന്വേഷണം നടക്കട്ടെ എന്നും രഞ്ജിത്ത് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com