ആഗോള അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം, സ്റ്റാലിനെ ക്ഷണിക്കാൻ വിശ്വാസമില്ലാത്ത മന്ത്രി പോയതെന്തിന്? : കെ. മുരളീധരൻ

വിശ്വാസികളെ സംരക്ഷിക്കുക എന്നതാണ് കോൺഗ്രസിൻ്റെ നയമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു
k muraleedharan
കെ. മുരളീധരൻ
Published on

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെങ്കിൽ അക്കാര്യം തുറന്നുപറയണമെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. വിശ്വാസമില്ലാത്ത മന്ത്രി എന്തിനാണ് സംഗമത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്ഷണിക്കാൻ ചെന്നൈയിലേക്ക് പോയതെന്ന് ചോദിച്ച കെ. മുരളീധരൻ, വിശ്വാസികളെ സംരക്ഷിക്കുക എന്നതാണ് കോൺഗ്രസിൻ്റെ നയമെന്നും കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പസംഗമം നടത്തുന്നത് ആരാണെന്നായിരുന്നു കെ. മുരളീധരൻ്റെ ചോദ്യം. ദേവസ്വം ബോർഡ് ആണോ അതോ സർക്കാരാണോ ആഗോള അയ്യപ്പസംഗമം നടത്തുന്നത്? ദേവസ്വം ബോർഡ് ആണെങ്കിൽ മന്ത്രി എന്തിന് പോയി സ്റ്റാലിനെ ക്ഷണിച്ചു? വിശ്വാസമില്ലാത്ത മന്ത്രി എന്തിനാണ് ക്ഷണിക്കാൻ ചെന്നൈയിലേക്ക് പോയതെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.

k muraleedharan
"ആഗോള അയ്യപ്പ സംഗമം മികച്ച ഉദ്യമം"; പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരുന്നു. യാതൊരു ഉപാധികളുമില്ലാതെയാണ് എസ്എൻഡിപി സംഗമത്തെ പിന്തുണയ്ക്കുന്നത്. അയ്യപ്പൻ്റെ പ്രശസ്തി ആഗോളതലത്തിലേക്ക് ഉയരുന്നത് ദേവസ്വം ബോർഡിൻ്റെ ചെറു ക്ഷേത്രങ്ങൾക്കടക്കം നല്ലതാണ്. ഭക്തരെ കേരളത്തിലേക്ക് ആകർഷിക്കുന്നത് നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

ആചാരം പാലിക്കപ്പെടുമെന്ന് സർക്കാരും ദേവസ്വംബോർഡും വ്യക്തമാക്കിയതാണ്. എന്നിട്ടും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ബിജെപി എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല. സ്ത്രീ പ്രവേശനം കഴിഞ്ഞ അദ്ധ്യായമാണ്. ശബരിമല സമരകാലത്തെ കേസുകൾ പിൻവലിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com