

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. നാദാപുരത്ത് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ദേശീയ നേതാക്കളെ അറിയിച്ചു. കൊയിലാണ്ടി മണ്ഡലത്തിലും ജയസാധ്യതയെന്നാണ് മുല്ലപ്പള്ളി അനുകൂലികളുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധനെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്ത അറിയിച്ചിരുന്നു.
അതേസമയം മുല്ലപ്പള്ളിയ്ക്ക് തടയിട്ട് സംസ്ഥാന - ജില്ലാ നേതാക്കൾ രംഗത്തെത്തി. നാദാപുരത്ത് കെ.എം. അഭിജിത്തിനെ മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിനും നേതൃത്വം പിന്തുണ അറിയിച്ചിട്ടുണ്ട്.