IMPACT | പോക്സോ കേസ് വിവരം മറച്ചുവച്ചു; കോൺഗ്രസ് നേതാവ് പി.വി. രമണനെ പ്രതിചേർത്തു

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതിരുന്ന കുറ്റത്തിനാണ് രമണനെ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്
പി.വി. രമണൻ (ഇടത്), മുഖ്യപ്രതി മുത്തു (വലത്)
പി.വി. രമണൻ (ഇടത്), മുഖ്യപ്രതി മുത്തു (വലത്)
Published on: 
Updated on: 

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രി കച്ചവടക്കാരൻ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് പി.വി. രമണനെ അന്വേഷണ സംഘം പ്രതിചേർത്തു. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതിരുന്ന കുറ്റത്തിനാണ് രമണനെ പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്.

പ്രതി മുത്തുവിൻ്റെ സുഹൃത്തും നഗരത്തില്‍ ആക്രി കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശിനിയുമായ യുവതിയാണ് പരാതി നൽകാനായി രമണനെ സഹായിച്ചത്. കേസിൽ നിർണായക തെളിവായ ദൃശ്യവുമായി എത്തിയ യുവതിയെ ഇയാൾ മടക്കി അയക്കുകയായിരുന്നു. കുറ്റകൃത്യം മൂടിവയ്ക്കാൻ ശ്രമിച്ച രമണൻ പിന്നീട് പ്രതിയെ സഹായിക്കാനായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പി.വി. രമണൻ (ഇടത്), മുഖ്യപ്രതി മുത്തു (വലത്)
പരാതിക്കാർക്ക് പിന്തുണ നൽകുന്നതിൽ നിന്ന് പിന്നോട്ടില്ല, കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം: WCC

പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് രാജിവച്ചിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡൻ്റ് പി.വി. രമണനാണ് രാജിവയ്ക്കേണ്ടി വന്നത്. ആക്രിക്കച്ചവടക്കാരന്‍ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യം സഹിതം പരാതിപ്പെട്ട യുവതിയെ രമണന്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടത്.

കൊച്ചു പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സംഭവത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കൊടുങ്ങല്ലൂര്‍ എസ്എച്ച്ഒ, കൊടുങ്ങല്ലൂര്‍ മുനിസിപ്പൽ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.