പോക്‌സോ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം: ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ്

പരാതിയുമായെത്തിയ യുവതിയെ മണ്ഡലം പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയായിരുന്നു
പോക്‌സോ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം: ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ്
Published on: 
Updated on: 

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ കൊച്ചുപെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് പി വി രമണനാണ് രാജിവെക്കേണ്ടി വന്നത്. ആക്രിക്കച്ചവടക്കാരന്‍ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യം സഹിതം പരാതിപ്പെട്ട യുവതിയെ രമണന്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടത്.

പോക്‌സോ പ്രതിയെ സംരക്ഷിക്കാന്‍ ശ്രമം: ന്യൂസ് മലയാളം വാര്‍ത്തയ്ക്ക് പിന്നാലെ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസ് നേതാവ്
ചക്കക്കൊമ്പന് മയക്കുവെടിയേറ്റു

ഡിസിസി ജനറല്‍ സെക്രട്ടറിയായ അഡ്വ. വി.എം. മുഹിയദ്ദീന് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കി. കൂടാതെ, പരാതിക്ക് ഇടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു.

അതിനിടെ, കൊച്ചുപെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍, കൊടുങ്ങല്ലൂര്‍ എസ്എച്ച്ഒ, കൊടുങ്ങല്ലൂര്‍ മുനിസിപ്പൽ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.