വഴിമുട്ടി കോൺഗ്രസ്-ലീഗ് സീറ്റ് കൈമാറ്റ ചർച്ചകൾ; പ്രതിസന്ധി പ്രാദേശിക എതിർപ്പുകളെ തുടർന്ന്

കോങ്ങാട് പട്ടാമ്പി, തിരുവമ്പാടി-തവനൂർ സീറ്റുകളിൽ ധാരണയായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംX/ IUML Kerala, KPCC
Published on
Updated on

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ്-മുസ്ലീം ലീഗ് സീറ്റ് മാറ്റ ചർച്ചകൾ വഴിമുട്ടി. കോങ്ങാട് പട്ടാമ്പി, തിരുവമ്പാടി-തവനൂർ സീറ്റുകളിൽ ധാരണയായില്ല. പുനലൂർ-ഇരവിപുരം, കളമശേരി-കൊച്ചി സീറ്റുകൾ വച്ചുമാറുന്നതിലും പ്രതിസന്ധി തുടരുകയാണ്. പ്രാദേശിക എതിർപ്പുകളാണ് സീറ്റ് മാറ്റ ചർച്ചകൾ അനിശ്ചിതത്വത്തിലെത്താൻ കാരണം.

ലീഗും കോണ്‍ഗ്രസും സ്ഥിരമായി തോറ്റുകൊണ്ടിരിക്കുന്ന സീറ്റുകള്‍ ഘടകക്ഷികളുമായി വച്ചുമാറിയാല്‍ വിജയസാധ്യതയുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്ന് ഇരുപാര്‍ട്ടികള്‍ക്കിടയിലും ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനും സീറ്റുകള്‍ വച്ചുമാറാനുള്ള ചര്‍ച്ചകള്‍ നടന്നത്. തിരുവമ്പാടി, ഗുരുവായൂര്‍, കളമശ്ശേരി സീറ്റുകളായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്.

പ്രതീകാത്മക ചിത്രം
ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം ദിവസവും സഭ പ്രക്ഷുബ്ധം; വാക്പോരിന് പിന്നാലെ വാക്കൗട്ട് നടത്തി പ്രതിപക്ഷം

കളമശേരിക്ക് പകരം കൊച്ചി സീറ്റ്, ഗുരുവായൂരിന് പകരം പട്ടാമ്പി, തിരുവമ്പാടിക്ക് പകരം തവനൂര്‍ എന്നിവ വച്ചുമാറാനുള്ള ചര്‍ച്ചയാണ് നടന്നത്. എന്നാല്‍ മണ്ഡലങ്ങളില്‍ പ്രാദേശിക എതിർപ്പുകൾ വലിയ തോതിൽ ഉയര്‍ന്നതോടെയാണ് സീറ്റ് മാറ്റ ചർച്ചകൾ അനിശ്ചിതത്വത്തിലായത്. സീറ്റ് മാറുന്നതിലുള്ള പ്രാദേശിക എതിര്‍പ്പ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com