കോൺ​ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കും; വകുപ്പുകളും തീരുമാനിക്കും

കൂടിക്കാഴ്ചയ്ക്കായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ദീപാ ദാസ് മുൻഷിയും കെസിസിസി ആസ്ഥാനത്തെത്തിയിട്ടുണ്ട്
കോൺ​ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കും; വകുപ്പുകളും തീരുമാനിക്കും
Published on
Updated on

തിരുവനന്തപുരം: കോൺ​ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് തന്നെ പ്രഖ്യാപിക്കും. മന്ത്രിമാരുടെ പട്ടിക തയ്യാറാക്കാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കെപിസിസി ആസ്ഥാനത്തെത്തി. വകുപ്പുകളടക്കം തീരുമാനിച്ച് ഇന്ന് രാത്രിയോടെ തന്നെ അന്തിമ പട്ടിക പുറത്തിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കൂടിക്കാഴ്ചയ്ക്കായി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ദീപാ ദാസ് മുൻഷിയും കെസിസിസി ആസ്ഥാനത്തെത്തിയിട്ടുണ്ട്.

വി.ഡി. സതീശൻ മന്ത്രിസഭയിൽ പ്രമുഖ നേതാക്കളുണ്ടാകുമെന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്‌, എം. ലിജു, എ.പി. അനിൽകുമാർ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രമുഖ നേതാക്കൾ. നിയമസഭയിൽ പുതുമുഖമായ എം. ലിജു ഉൾപ്പെടെയുള്ള യുവമുഖങ്ങൾക്ക് സ്ഥാനം നൽകുന്നതായാണ് പുറത്തുവരുന്ന വിവരം. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്‌പീക്കർ ആയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയിട്ടുണ്ട്. മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേതൃത്വം പതിവായി നീക്കം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.

കോൺ​ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കും; വകുപ്പുകളും തീരുമാനിക്കും
വിജയ് കേരളത്തിലേക്ക്; വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും

മന്ത്രിസഭയിൽ മുസ്ലീം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാരുണ്ടാകിമെന്നും ധാരണയുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുള്ള എന്നിവർ മന്ത്രി സ്ഥാനത്തേക്കെത്തിയേക്കും. എന്നാൽ, മുതിർന്ന നേതാവ് പി.കെ. ബഷീറിനെ ഒഴിവാക്കി. മൂന്ന് പേർ ഒരേ ജില്ലയിൽ നിന്ന് വന്നേക്കുമെന്ന കാരണത്താലാണ് ബഷീറിനെ ഒഴിവാക്കിയത്.

കെ. കുഞ്ഞാലിക്കുട്ടി വ്യവസായവും ഐടിയും കൈകാര്യം ചെയ്തേക്കും. എൻ. ഷംസുദ്ദീന് വിദ്യാഭ്യാസമാണ് മാറ്റിവയ്ക്കുന്നത്. പാറക്കൽ അബ്ദുള്ളയ്ക്ക് ന്യൂനപക്ഷ വകുപ്പ്, പ്രവാസി ക്ഷേമം, ഹജ്ജ്, വഖഫ് ബോർഡ് എന്നീ വകുപ്പുകളാവും നൽകുക. കെ.എം. ഷാജിക്ക് തദ്ദേശ സ്വയംഭരണം, അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറിന് പൊതുമരാമത്തും നൽകും.

News Malayalam 24x7
newsmalayalam.com