നേമത്ത് കെ.എസ്. ശബരീനാഥനെ കളത്തിലിറക്കാൻ കോൺഗ്രസ്; 23 പേരുടെ പട്ടികയ്ക്ക് സ്ക്രീനിങ് കമ്മിറ്റി അംഗീകാരം

ഇതുസംബന്ധിച്ച് ശബരിനാഥനുമായി കെ.സി. വേണുഗോപാലും സണ്ണി ജോസഫും ചർച്ച നടത്തി
നേമത്ത് കെ.എസ്. ശബരീനാഥനെ കളത്തിലിറക്കാൻ കോൺഗ്രസ്; 23 പേരുടെ പട്ടികയ്ക്ക് സ്ക്രീനിങ് കമ്മിറ്റി അംഗീകാരം
Published on: 
Updated on: 

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ കെ.എസ്. ശബരീനാഥനെ കളത്തിലിറക്കാൻ കോൺഗ്രസ് തീരുമാനം. ഇതുസംബന്ധിച്ച് ശബരിനാഥനുമായി കെ.സി. വേണുഗോപാലും സണ്ണി ജോസഫും ചർച്ച നടത്തി. 23 പേരുടെ പട്ടികയ്ക്കാണ് ഇന്നലെ ചേർന്ന സ്ക്രീനിങ് കമ്മിറ്റി അംഗീകാരം നൽകിയത്. എൽദോസ് കുന്നപ്പള്ളി പെരുമ്പാവൂരിൽ തന്നെ മത്സരിക്കും. ജോസഫ് വാഴക്കന് ഏറ്റുമാനൂർ നൽകനാണ് തീരുമാനം. ചിറയിൻകീഴ് പിടിക്കാൻ രമ്യ ഹരിദാസിനെ ഇറക്കാനുമാണ് കോൺ​ഗ്രസ് തീരുമാനം.

നേമത്ത് കെ.എസ്. ശബരീനാഥനെ കളത്തിലിറക്കാൻ കോൺഗ്രസ്; 23 പേരുടെ പട്ടികയ്ക്ക് സ്ക്രീനിങ് കമ്മിറ്റി അംഗീകാരം
ശബരിമല യുവതീ പ്രവേശനം: ആചാര സംരക്ഷണം വേണം; നിലപാട് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും

എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും മത്സരിക്കാനിറങ്ങുന്ന നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് കെ.എസ്. ശബരിനാഥനെ പാര്‍ട്ടി നിശ്ചയിച്ചിരിക്കുന്നത്. മറ്റ് പലപേരുകളും ഉയര്‍ന്നുകേട്ടിരുന്നെങ്കിലും പല സര്‍വേകള്‍ക്കും സ്‌ക്രീനിങുകള്‍ക്കുമൊടുവില്‍ നേതൃത്വം ശബരിനാഥന്‍റെ പേരിലേക്കെത്തുകയായിരുന്നു.

Related Stories

News Malayalam 24x7
newsmalayalam.com