തൃപ്പൂണിത്തുറയിൽ കോൺഗ്രസിന് സർപ്രൈസ് സ്ഥാനാർഥി? എം. ലിജു മത്സരിച്ചേക്കുമെന്ന് സൂചന

വിജയസാധ്യത പരിഗണിച്ചാണ് തീരുമാനം...
എം. ലിജു
എം. ലിജു Source: Files
Published on
Updated on

എറണാകുളം: തൃപ്പൂണിത്തുറയിൽ കോൺഗ്രസിന് സർപ്രൈസ് സ്ഥാനാർഥിയെന്ന് സൂചന. കെപിസിസി വൈസ് പ്രസിഡൻ്റ് എം. ലിജു തൃപ്പൂണിത്തുറയിൽ മത്സരിച്ചേക്കും. വിജയസാധ്യത പരിഗണിച്ചാണ് തീരുമാനം. മുതിർന്ന നേതാക്കളും പട്ടികയിൽ ഉണ്ടെന്നാണ് നിലവിലെ സൂചന. ഇതുവരെ ഒറ്റപ്പേരിലേക്ക് എത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. നിലവിലെ എംഎൽഎ കെ. ബാബു പിൻമാറിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർഥി വരുന്നത്. ബാബുവിൻ്റെ പിൻമാറ്റം തൃപ്പൂണിത്തുറയിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും കോൺഗ്രസിനുണ്ട്.

ലിജു മത്സരിച്ചാൽ തൃപ്പൂണിത്തുറ മണ്ഡലം പിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. കെ. ബാബു പിന്മാറിയ സാഹചര്യത്തിൽ ശക്തനായ സ്ഥാനാർഥിയല്ലെങ്കിൽ സീറ്റ് കൈവിട്ട് പോയേക്കുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ഈഴവ വോട്ടുകൾ കൂടുതലായുള്ള മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ. ലിജുവിനെ കൊണ്ടുവരുന്നതിലൂടെ ആ വോട്ടുകൾ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് കോൺഗ്രസിന്. ബാബുവും ലിജുവിൻ്റെ പേര് നിർദേശിച്ചതായാണ് സൂചന.

എം. ലിജു
"തൃണമൂൽ കോൺഗ്രസിൽ ചേർന്നത് തെറ്റായ രാഷ്ട്രീയ തീരുമാനം"; പാർട്ടി വിട്ട് പി.വി. അൻവറിൻ്റെ അനുയായി

തൃപ്പൂണിത്തുറയിൽ എതിർ സ്ഥാനാർഥിയായി ആര് വരുമെന്നതിലും വ്യക്തതയില്ല. വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ്റെ പേര് പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും വ്യക്തതയില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com