

എറണാകുളം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ മുൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് തിരിച്ചടി. കോടതിയലക്ഷ്യ നടപടി നേരിടണമെന്ന ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി തുടരാം എന്നാണ് കോടതി ഉത്തരവ്. മുഹമ്മദ് ഹനീഷ് സിംഗിള്‍ ബെഞ്ചില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു.
ഹനീഷ് നേരിട്ട് ഹാജരായി കോടതിയലക്ഷ്യ നടപടികള്‍ നേരിടണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹനീഷ് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തളയത്.
വെളളിയാഴ്ച ഹനീഷ് സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. തെളിവുകള്‍ ഇല്ലാത്തതു കൊണ്ടാണ് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് എന്നാണ് ഹനീഷ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കോടതി കണ്ടെത്തലുകളെ മറികടന്ന് തെളിവുകള്‍ ഇല്ലെന്ന് ഒരു ഉദ്യോഗസ്ഥന് എങ്ങിനെ പറയാന്‍ കഴിയുമെന്ന വിമര്‍ശനവും ഡിവിഷന്‍ ബെഞ്ചില്‍ നിന്നുണ്ടായി.