കാണാതായ രോഗിയെ മരിച്ച നിലിയിൽ കണ്ടെത്തിയതിനെ ചൊല്ലി വിവാദം; ഗുരുതര അനാസ്ഥയെന്ന് എൽഡിഎഫ്, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി കെ. രാജൻ

സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണം നടത്താൻ തൃശൂർ മെഡിക്കൽ കോളേജ് തീരുമാനിച്ചിട്ടുണ്ട്
കാണാതായ രോഗിയെ മരിച്ച നിലിയിൽ കണ്ടെത്തിയതിനെ ചൊല്ലി വിവാദം; ഗുരുതര അനാസ്ഥയെന്ന് എൽഡിഎഫ്, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി കെ. രാജൻ
Published on: 
Updated on: 

തൃശൂർ: മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കാണാതായ രോഗിയെ മരിച്ച നിലിയിൽ കണ്ടെത്തിയതിനെ ചൊല്ലി വിവാദം. പാലക്കാട് ചിറ്റൂർ നെന്മാറ സ്വദേശിയായ 79 വയസുകാരൻ മാക്കൂട്ടി റാവൂത്തറാണ് മരിച്ചത്. ഈ മാസം 16ന് കൂട്ടിരുപ്പുകാരില്ലാതെ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ ശനിയാഴ്ചയാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപിച്ച് യുവജന സംഘടനകളും സിപിഐഎമ്മും പ്രതിഷേധിച്ചു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയതായും നിയമസഭയിൽ വിഷയം ഉന്നയിക്കുമെന്നും കെ. രാജൻ എംഎൽഎയും വ്യക്തമാക്കി.

ഹൃദ്രോഗബാധിതാനായാണ് പാലക്കാട് നെന്മാറ സ്വദേശി മാക്കൂട്ടി റാവൂത്തർ ഈ മാസം 16ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. കൂട്ടിരിപ്പുകാരോ ബന്ധുക്കളോയില്ലാതെ എത്തിയ 79 വയസുകാരനായ മാക്കൂട്ടി മൂന്ന് ദിവസത്തോളം ആശുപത്രിയിൽ തുടർന്നു. 19ന് രാത്രി 9 മണിയോടെ മാക്കൂട്ടിയെ കാണാതായതോടെ ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് ശേഷം ഇദ്ദേഹത്തെ മരിച്ച നിലയിൽ 11-ാം വാർഡിലെ ശുചിമുറിയിൽ കണ്ടെത്തുക ആയിരുന്നു.

മാക്കൂട്ടിയെ കാണാതായതിന് തൊട്ടടുത്ത ദിവസമായ നവംബർ 20 വെള്ളിയാഴ്ചയും രോഗികളും ശുചീകരണ തൊഴിലാളികളും മൃതദേഹം കണ്ടെത്തിയ ശുചിമുറി ഉപയോഗിച്ചിരുന്നു. എന്നാൽ 21ന് ഉച്ചക്ക് ശേഷം ഇതേ ശുചിമുറിയിൽ മൃതദേഹം കാണപ്പെട്ടതിനെ ചെല്ലിയാണ് സംശയങ്ങൾ നിലനിൽക്കുന്നത്. അതേസമയം തൃശൂർ മെഡിക്കൽ കോളേജിന് ഗുരുതരമായ അനാസ്ഥ സംഭവിച്ചതായി സിപിഎമ്മും സിപിഐയും ആരോപിച്ചു.

കാണാതായ രോഗിയെ മരിച്ച നിലിയിൽ കണ്ടെത്തിയതിനെ ചൊല്ലി വിവാദം; ഗുരുതര അനാസ്ഥയെന്ന് എൽഡിഎഫ്, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി കെ. രാജൻ
ഉമ്മൻചാണ്ടിയുടെ കുടുംബത്തെ വേദനിപ്പിക്കരുത്, തർക്കങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടും രോഗി മരിച്ചതിനെ അധികൃതർ ന്യായീകരിക്കുകയാണന്നും വിഷയത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയതായും കെ രാജൻ എം.എൽ.എ. മാക്കൂട്ടി റാവുത്തറുടെ മരണത്തിൽ അനാസ്ഥ ആരോപിച്ച് സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സൂപ്രണ്ട് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം ആശുപത്രിയിൽ സന്ദ്ർശനം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ബന്ധുക്കൾ പരാതി ഉണ്ടെങ്കിൽ റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന നിലപാടാണ് സ്വീകരിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണം നടത്താൻ തൃശൂർ മെഡിക്കൽ കോളജ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങളൊന്നും നൽകാൻ ആരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.