ആറന്മുള വള്ളസദ്യ വിവാദം: "പരിഹാരക്രിയ ആവശ്യപ്പെട്ട് കത്ത് നൽകി"; ക്ഷേത്രം ഉപദേശക സമിതിയെ പ്രതിക്കൂട്ടിലാക്കി തന്ത്രി

തന്ത്രിക്ക് കത്തയച്ച ഉദ്യോഗസ്ഥരോട് ദേവസ്വം ബോർഡ് വിശദീകരണം തേടി
ക്ഷേത്രം തന്ത്രി
ക്ഷേത്രം തന്ത്രിSource: News Malayalam 24x7
Published on

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യയിൽ ആചാര ലംഘന വിവാദം മുറുകുന്നു. ആചാര ലംഘനം നടന്നെന്ന വിവാദത്തിന് തിരി കൊളുത്തിയത് ക്ഷേത്ര ഉപദേശക സമിതി ആണെന്ന് ക്ഷേത്രം തന്ത്രിയുടെ പ്രതികരണത്തോടെ വ്യക്തമായി.

ക്ഷേത്ര ഉപേദേശക സമിതി ഉദ്യോഗസ്ഥരാണ് ആചാരലംഘനം നടന്നെന്ന് രേഖാമൂലം ചൂണ്ടിക്കാട്ടിയതെന്നും അതുകൊണ്ടാണ് പ്രായശ്ചിത്തം നിർദേശിച്ചതെന്നുമാണ് ക്ഷേത്രം തന്ത്രിയുടെ വിശദീകരണം. ആചാരലംഘനം നടന്നെന്ന് കാട്ടി തന്ത്രിക്ക് കത്തയച്ച ഉദ്യോഗസ്ഥരോട് ദേവസ്വം ബോർഡ് വിശദീകരണം തേടി.

ക്ഷേത്രം തന്ത്രി
ശിരോവസ്ത്ര വിവാദം: ഡിഡിഇ റിപ്പോർട്ട് സത്യവിരുദ്ധമെന്ന് സ്കൂൾ മാനേജ്മെൻ്റ്; വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് വിദ്യഭ്യാസ മന്ത്രി

അഷ്ടമിരോഹിണി ദിവസം ആറന്മുള ക്ഷേത്രത്തിൽ ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ട അതിഥികൾക്ക് സദ്യ വിളമ്പി എന്നതാണ് വിവാദം. ആചാരലംഘനം നടന്നുവെന്നും പ്രായശ്ചിത്തം ചെയ്യണമെന്നുമുള്ള ക്ഷേത്രം തന്ത്രിയുടെ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

എന്നാൽ ആചാരം ലംഘനം നടന്നെന്ന് കാട്ടി തന്നെ ആദ്യം സമീപിച്ചത് ക്ഷേത്രം ഉപദേശക സമിതിയാണെന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് വ്യക്തമാക്കി. അസിസ്റ്റന്റ് കമ്മീഷണർ ആവശ്യപ്പെട്ടാൽ മറുപടി നൽകാമെന്ന് അറിയിച്ചതായും തന്ത്രി പറഞ്ഞു.

മന്ത്രി പങ്കെടുത്തത് ആചാരപരമായ വള്ളസദ്യയിൽ അല്ലെന്നും തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും പള്ളിയോട് സേവാസംഘം പ്രസിഡന്റ് കെ.വി. സാമ്പദേവൻ പറഞ്ഞു. തന്ത്രിക്ക് കത്തയച്ചതിനു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നുണ്ട്. അതിഥികൾക്കു മാത്രമായി ഊട്ടുപുരയിൽ സദ്യ മുൻ വർഷങ്ങളിലും വിളമ്പിയിട്ടുണ്ടെന്നും സാമ്പദേവൻ പറഞ്ഞു.

ക്ഷേത്രം തന്ത്രി
കോൺഗ്രസിൻ്റെ വിശ്വാസ സംരക്ഷണ യാത്രക്കായി ഒരുക്കിയ പന്തൽ പൊളിഞ്ഞുവീണു; സംഭവം അന്വേഷിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡൻ്റ്

തന്ത്രിയുടെ പ്രതികരണം വന്നതിന് പിന്നാലെ ദേവസ്വം ബോർഡ് പ്രസിഡൻറ് സംഭവത്തിൽ വിശദീകരണം തേടി. ആറന്മുള അസിസ്റ്റൻറ് കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ മറുപടി നൽകണം. വള്ളസദ്യ നടത്തിപ്പിന്റെ ഉത്തരവാദിത്വം എല്ലാം പള്ളിയോട സേവാ സംഘത്തിന് ആണെന്നും പി.എസ്. പ്രശാന്ത് വിശദീകരിച്ചു. അഷ്ടമരോഹിനി വള്ളസദ്യയുടെ മാതൃകയിൽ പരിഹാര ക്രിയ ചെയ്യണമെന്നാണ് ക്ഷേത്രം തന്ത്രിയുടെ നിർദേശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com