കോഴിക്കോട്: എലത്തൂർ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി വൈശാഖൻ. യുവതിയെ താൻ ഒറ്റയ്ക്കാണ് കൊന്നതെന്ന് പ്രതി പറഞ്ഞു. അതേസമയം യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കൃത്യം നടന്നതിന് ശേഷം ആശുപത്രിയിൽ വെച്ച് ഭാര്യയോട് കാര്യങ്ങൾ പറഞ്ഞിരുന്നു എന്നും വൈശാഖൻ പറഞ്ഞു.
രണ്ട് പേരും ഒരുമിച്ച് ജീവനൊടുക്കാമെന്നാണ് കരുതിയിരുന്നത്. കൊലപാതകമല്ല , ജീവനൊടുക്കുകയായിരുന്നു. താനും മരിക്കണമെന്ന് കരുതിയിരുന്നു. ഭാര്യയോട് കാര്യങ്ങൾ പറഞ്ഞിരുന്നു. കുറ്റകൃത്യം നടത്തിയത് ഭാര്യക്ക് അറിയാം എന്നും, തനിക്ക് കുറ്റബോധം ഉണ്ടെന്നും വൈശാഖൻ പറഞ്ഞു. നിലവിൽ വൈശാഖനുമായി തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. കൊലപാതകം നടന്ന ഐഡിയൽ ഇൻഡസ്ട്രീസിൽ ആണ് തെളിവെടുപ്പ് നടക്കുന്നത്.
നിലവിൽ വൈശാഖനുമായി തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. കൊലപാതകം നടന്ന ഐഡിയൽ ഇൻഡസ്ട്രീസിൽ ആണ് തെളിവെടുപ്പ് നടക്കുന്നത്. പ്രതി വൈശാഖനെ അഞ്ച് ദിവസത്തേയ്ക്കാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. കൊലപാതകം നടന്ന ഐഡിയൽ ഇൻഡസ്ട്രീസിൽ ആണ് തെളിവെടുപ്പ് നടക്കുന്നത്.
പ്രതി പെൺകുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയ ബേക്കറിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ജ്യൂസിൽ ഉറക്ക ഗുളിക നൽകിയ ശേഷം ജീവനൊടുക്കാൻ കഴുത്തിൽ കുരുക്കിടാൻ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. യുവതിയുമായുള്ള ബന്ധം പുറത്തറിയും എന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം പിന്നീട് കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് യുവതിയുടെ സഹോദരിയുടെ ഭർത്താവായ വൈശാഖനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യുവതി മരിച്ചത് ബന്ധുക്കളെ അറിയിച്ചതും ആശുപത്രിയിൽ കൊണ്ടുപോയതും വൈശാഖൻ തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.