തിരുവനന്തപുരം: ബിജെപി കൗണസിലർ അനിൽകുമാറിൻ്റെ മരണത്തിന് പിന്നാലെ ഫാം ടൂർ സൊസൈറ്റിയിൽ സാമ്പത്തിക ക്രമക്കേടെന്ന് നടന്നിട്ടുണ്ടെന്ന് സഹകരണ വകുപ്പിൻ്റെ കണ്ടെത്തൽ. ബാങ്കിൽ നിന്നും 14 ലക്ഷത്തിലധികം രൂപ നഷ്ടമായിട്ടുണ്ട്. സൊസൈറ്റി സെക്രട്ടറിയിൽ നിന്ന് 18 ശതമാനം പലിശയോടെ പണം തിരികെ പിടിക്കണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
യൂണിറ്റ് ഇൻസ്പെക്ടറാണ് സൊസൈറ്റിയിൽ പരിശോധന നടത്തിയത്. സർക്കുലറുകൾക്ക് വിരുദ്ധമായി പലിശ നൽകിയതിൽ വൻ നഷ്ടമുണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. കളക്ഷൻ ഏജന്റുമാരെ നിയമിച്ചതിലും കമ്മീഷൻ നൽകിയതിലും ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.