

തിരുവനന്തപുരം: ആരോഗ്യമേഖലയിൽ സമഗ്രമാറ്റത്തിന് സംസ്ഥാന സർക്കാർ രൂപീകരിച്ച ടാസ്ക്ഫോഴ്സിൽ ദുരൂഹത. മുഖ്യമന്ത്രി അധ്യക്ഷനായ 16 അംഗ സമിതിയിൽ പൊതുജന ആരോഗ്യ വിദഗ്ധരെ ഒഴിവാക്കിയതിലാണ് ദുരൂഹതയുള്ളത്. സമിതിയിൽ വൻ കോർപറേറ്റുകളും അഴിമതി ആരോപണം നേരിടുന്നവരേയും ഉൾപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. ആരോഗ്യ വകുപ്പുമായി ടാസ്ക്ഫോഴ്സ് വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.
ആരോപണവിധേയനായ ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതിലാണ് ദുരൂഹത. ടാസ്ക് ഫോഴ്‌സിൽ ഇന്ത്യയിലെ ആരോഗ്യ കോര്‍പ്പറേറ്റ് രംഗത്തെ പ്രമുഖര്‍ അടക്കം ഉള്‍പ്പെട്ടപ്പോള്‍ പൊതുജനാരോഗ്യ മേഖലാ വിദഗ്ധര്‍ ഇടം പിടിച്ചിട്ടില്ല.
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിലേക്ക് വന്‍കിട കോര്‍പ്പറേറ്റുകള്‍ വമ്പന്‍ നിക്ഷേപം നടത്തുന്ന സമയത്താണ് ടാസ്ക് ഫോഴ്‌സിൽ പൊതുജനാരോഗ്യ വിദഗ്ധര്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കാത്തത്. സമിതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും, ആരോഗ്യ വകുപ്പുമായി കൂടിയാലോചന നടത്തുന്നില്ലെന്നും ആരോപണമുണ്ട്.