ഡോക്ടർ വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ

ശിക്ഷാ വിധി മറ്റന്നാൾ
ഡോക്ടർ വന്ദനാദാസ്, പ്രതി സന്ദീപ്
ഡോക്ടർ വന്ദനാദാസ്, പ്രതി സന്ദീപ്
Published on
Updated on

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപ് കുറ്റക്കാരൻ. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാ വിധി മറ്റന്നാൾ. കേസിൽ 70 ൽ അധികം സാക്ഷികളെ വിസ്തരിക്കുകയും 2 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കുകയും ചെയ്തിരുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ സന്ദീപിനെതിരെ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

ഡോക്ടർ വന്ദനാദാസ്, പ്രതി സന്ദീപ്
ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

2023 മെയ്‌ 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി പൊലീസ് ആശുപത്രിയിൽ എത്തിച്ച  സന്ദീപ് വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

ഡോക്ടർ വന്ദനാദാസ്, പ്രതി സന്ദീപ്
ധര്‍മടത്ത് പിണറായി വിജയനെതിരെ വി.പി. അബ്‌ദുൾ റഷീദ് യുഡിഎഫ് സ്ഥാനാര്‍ഥിയാകും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com