ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ അവഹേളിച്ചെന്ന പരാതി: രാഹുൽ ഈശ്വറിന് നോട്ടീസയച്ച് കോടതി

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് നോട്ടീസ് അയച്ചത്
രാഹുൽ ഈശ്വർ
രാഹുൽ ഈശ്വർSource: Social Media
Published on
Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും അവഹേളിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന് നോട്ടീസ്. അധിക്ഷേപ കേസ് പ്രതിയായ രാഹുൽ ഈശ്വറിന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് നോട്ടീസ് അയച്ചത്. ജനുവരി 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരാകണം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അവഹേളിച്ച കേസിലാണ് രാഹുലിന് നോട്ടീസ്. തന്നെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചുവെന്നും, ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതി നൽകിയത്. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പ്രത്യേക അന്വേഷണസംഘം മേധാവി ജി. പൂങ്കുഴലിക്കാണ് പരാതി നൽകിയത്.

രാഹുൽ ഈശ്വർ
"ഉണ്ണികൃഷ്ണൻ പോറ്റിയെ എല്ലാം ഏൽപ്പിച്ച ദേവസ്വം ബോർഡിന് എന്താണ് പണി? എ. പത്മകുമാർ ഉത്തരവാദിത്തം കാണിച്ചില്ല"; വിമർശിച്ച് ഹൈക്കോടതി

നവംബർ 30നാണ് ഐഡന്റിറ്റി വെളിപ്പെടുത്തിയതിന് അതിജീവിതയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ 11ന് രാഹുൽ ഈശ്വറിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു. പിന്നീട് ഡിസംബർ 15നാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ ഈശ്വറിനെ മെന്‍സ് അസോസിയേഷൻ അംഗങ്ങൾ മാലയിട്ട് സ്വീകരിച്ചിരുന്നു.

രാഹുൽ ഈശ്വർ
സ്കൂൾ കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ചാടി; കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്; സ്കൂളിൽ പ്രശ്നങ്ങളില്ലായിരുന്നെന്ന് അധികൃതർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com